നടന് ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയ പ്രവേശനമാണ് സോഷ്യലിടത്ത് വൈറാകുന്നത്. ബിജെപി അനുകൂല നിലപാടുകള്‍ മുന്‍പും തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ണി മുകുന്ദന് മത്സരിക്കുന്നുണ്ടോ എന്നതാണ് ചര്‍ച്ചയായിരിക്കുന്നത്. താരം മത്സരിക്കുന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്.
ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകളില്‍ പ്രതികരിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്. താന്‍ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നെന്നത് വ്യാജ വാര്‍ത്തയാണ്. അതേസമയം, രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഒരാളാണ് താന്‍ എന്നും താരം പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം നിലപാട് തുറന്നു പറഞ്ഞത്.
‘ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. അത് വ്യാജമാണ്. പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് താന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അതിന്റെ വിവരങ്ങള്‍ അറിയിക്കാം.
ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്റെ വസ്തുത പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യര്‍ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു’ എന്നാണ് ഉണ്ണി മുകുന്ദന് അറിയിച്ചത്.