കിടിലൻ ലുക്കിനൊപ്പം കാർ ഡ്രിഫ്റ്റിംഗും; ടർബോ ലൊക്കേഷൻ വീഡിയോ പുറത്ത്

മലയാളസിനിമയിൽ  കൌതുകകരമായ ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കുന്നവരില്‍ ഒരാൾ  പ്രധാനി മമ്മൂട്ടിയാണ്. കണ്ണൂര്‍ സ്ക്വാഡിന് ശേഷം കാതലും ഭ്രമയുഗവും ബസൂക്കയുമൊക്കെയാണ് അദ്ദേഹത്തിന്‍റേതായി വരാനുള്ളത്. ഈ അപ്കമിങ് ലൈനപ്പുകളിലെ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ടർബോ . ഈയടുത്ത  പ്രഖ്യാപിക്കപ്പെട്ട  ടർബോയുടെ  ഷൂട്ടിംഗ് കഴിഞ്ഞ ദിവസങ്ങളിലാണ് ആരംഭിച്ചത്. തന്റെ ഭാഗങ്ങൾ പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി പാക്കപ്പ്  ചെയ്യുകയും ചെയ്തു. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം  ആണ് ടര്‍ബോ. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ആദ്യ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിഗൂഢതയും ആക്ഷനുമൊക്കെയുള്ള ഒരു നൈറ്റ് സീക്വന്‍സ് ചിത്രീകരിക്കുന്ന വൈശാഖിനെയും സംഘത്തെയും ഔട്ട് ഓഫ് ഫോക്കസിലാണെങ്കിലും ചിത്രത്തിലെ ഗെറ്റപ്പില്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്ന മമ്മൂട്ടിയെയും വീഡിയോയില്‍ കാണാം. ചിത്രത്തിലെ കാർ ഡ്രിഫ്റ്റിങ്ങിൻ്റെ രം​ഗങ്ങളും വീഡിയോയിലുണ്ട്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്.

ടര്ബോയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ ചർച്ചയായിരുന്നു. സർക്കാരിന്റെ കേരളീയ പരിപാടിയിലടക്കം ഈ ലുക്ക് ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി തന്നെ തനറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കു വെച്ച ഫോട്ടോസ് ഒക്കെ ആരാധകർ ഏറ്റെടുത്തിരുന്നു. ടർബോ ലൊക്കേഷനിൽ കൂളിം​ഗ് ​ഗ്ലാസൊക്കെ ധരിച്ച് ഷോർട് ഹെയറുമായി  മാസ് ആയി നിൽക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോകൾ വൈറലായിരുന്നു.    മ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ. കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങള്‍. പാച്ചുവും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ അഞ്ജന ജയപ്രകാശും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നൂറ് ദിവസത്തെ ചിത്രീകരണമാണ് വൈശാഖ് പ്ലാന്‍ ചെയ്തിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് തിരക്കഥയൊരുക്കുന്നത് എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. മിഥുന്‍ തിരക്കഥയൊരുക്കിയ ഏറ്റവും പുതിയ ചിത്രം ഗരുഡന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിം​ഗ് ഷമീർ മുഹമ്മദ്, സം​ഗീതം ജസ്റ്റിൻ വർ​ഗീസ്, പ്രൊഡക്ഷൻ ഡിസൈന്‍ ഷാജി നടുവേൽ, കോ ഡയറക്ടർ ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, കോസ്റ്റ്യൂം ഡിസൈനർ സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ. അതേസമയം, കണ്ണൂര്‍ സ്ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. റോബി വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം 100കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. കാതല്‍ ആണ് റിലീസിന് ഒരുങ്ങുന്നത്. ജ്യോതിക നായിക ആകുന്ന ചിത്രം നവംബര്‍ 23ന് തിയറ്ററുകളില്‍ എത്തും. പോൾസൺ സക്കറിയയും ആദർശ് സുകുമാരനും ചേരാനാണ് കാതലിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിന് ശഷമുള്ള വിജയ തുടർച്ചകളാകും ഈ ചിത്രങ്ങള എല്ലാം എന്നാണ് അആരാധകരുടെ പ്രതീക്ഷകൾ .