എമ്പുരാന്റെ ഇടവേളയില്‍ ഗുരുജിയെ ആശ്രമത്തിലെത്തി സന്ദര്‍ശിച്ച് ലാലേട്ടന്‍

സിനിമ മാത്രമല്ല താരരാജാവ് മോഹന്‍ലാലിന്റെ ഇഷ്ട ഏരിയ, താരത്തിന്റെ ആത്മീയയും ഏറെ വൈറലാണ്. സിനിമയുടെ ഇടവേളകളില്‍ എല്ലാം താരം ആത്മീയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ പുതിയ ആത്മീയ യാത്രയുടെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.…

സിനിമ മാത്രമല്ല താരരാജാവ് മോഹന്‍ലാലിന്റെ ഇഷ്ട ഏരിയ, താരത്തിന്റെ ആത്മീയയും ഏറെ വൈറലാണ്. സിനിമയുടെ ഇടവേളകളില്‍ എല്ലാം താരം ആത്മീയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. ഇപ്പോഴിതാ ലാലേട്ടന്റെ പുതിയ ആത്മീയ യാത്രയുടെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് താരം ആത്മീയതയ്ക്കും സമയം കണ്ടെത്തിയിരിക്കുന്നത്.

ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളാണ് മോഹന്‍ലാല്‍ പങ്കുവച്ചത്. ഗുരുജി അവധൂത നാദാനന്ദയ്ക്കൊപ്പം സമയം ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്.

ആന്ധ്രപ്രദേശിലെ കര്‍ണൂലിലെ സിദ്ധഗഞ്ച് ആശ്രമത്തിലെത്തിയാണ് ഗുരുജിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്. ആശ്രമത്തില്‍ എത്തിയ മോഹന്‍ലാല്‍ ഗുരുജിക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്നതും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. എഴുത്തുകാരനും തിരക്കഥാകൃത്തും സുഹൃത്തുമായ ആര്‍.രാമാനന്ദിനൊപ്പമാണ് മോഹന്‍ലാല്‍ ആശ്രമത്തിലെത്തിയത്. രാമാനന്ദ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുള്‍ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം … കര്‍ണൂല്‍ …’ എന്ന് പറഞ്ഞാണ് രാമാനന്ദ് ചിത്രങ്ങള്‍ പങ്കുവെച്ചത്

അതേസമയം, മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
നേര്, മലൈക്കോട്ടെ വാലിബന്‍, ബറോസ് എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ലാലേട്ടന്‍ ചിത്രങ്ങള്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. ചിത്രം മാര്‍ച്ച് 28നായിരിക്കും റിലീസ് ചെയ്യുക.