ഒരു സിനിമയും അതിഗംഭീരമാകും എന്നുചിന്തിച്ചു ചെയ്‌യുന്നതല്ല! ടെൻഷനായിരിക്കുമ്പോൾ കയറിവന്ന ചിത്ര൦’കണ്ണൂർ സ്‌ക്വാഡ്’മമ്മൂട്ടി

ജിയോ ബേബി, മമ്മൂട്ടി കൂട്ടുകെട്ടിലെ പുതിയ ചിത്രമാണ് ‘കാതൽ ദി കോർ’ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ്  സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒരു  നിർമാതാവ് എന്ന നിലയിൽ തന്റെ…

ജിയോ ബേബി, മമ്മൂട്ടി കൂട്ടുകെട്ടിലെ പുതിയ ചിത്രമാണ് ‘കാതൽ ദി കോർ’ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ്  സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഒരു  നിർമാതാവ് എന്ന നിലയിൽ തന്റെ സിനിമകൾ താൻ എടുക്കുന്നത് ഒരു മാനദണ്ഡവും നോക്കിയല്ല.  എല്ലാം തന്റെ ആഗ്രഹങ്ങളുടെ പുറത്തു എടുക്കുന്നതാണ്, സിനിമ എടുക്കുമ്പോൾ ഒരിക്കലും മാനദണ്ഡം നോക്കി എടുക്കാൻ കഴിയില്ല, ഒരു സിനിമയും അതിഗംഭീരമാകും എന്ന് ചിന്തിച്ചു ചെയ്‌യുന്നതല്ല മമ്മൂട്ടി പറയുന്നു

 

ഒരു കഥ ഇഷ്ടമാകുമ്പോൾ അത് ചെയ്യാമെന്ന് ആഗ്രഹം ഉണ്ടാകും, അങ്ങനെയല്ലേ മനുഷ്യർ, അവരുടെ ആഗ്രഹം അതാണ് വലുത്, എന്റെ ആഗ്രഹം സിനിമയാണ്, അത് ഞാൻ ചെയ്യുന്നു ഗംഭീരമാകും എന്ന് വിചാരിച്ചു ചെയ്‌യുന്നതല്ല. ഒരു സിനിമ ഗംഭീരമായാൽ ഗംഭീരമായി, കണ്ണൂര് സ്‌ക്വാഡിന്റെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു, ശരിക്കും ടെൻഷൻ അടിച്ചപ്പോൾ കയറി വന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്

ഈ ചിത്രം എടുക്കുമ്പോൾ ആളുകൾ എങ്ങനെ ഉൾക്കൊളുമെന്നായിരുന്നു ചിന്ത കാരണം മറ്റു സിനിമയെ പോലെ പ്രണയമോ, പാട്ടോ, അങ്ങനെ ഫൈറ്റുകളോ ഒന്നും തന്നെയില്ല അതുകൊണ്ടു കണ്ണൂർ സ്‌ക്വാഡ് വലിയ ടെൻഷൻ അടിച്ച ചിത്രമായിരുന്നു, എന്നാൽ ടെന്ഷനടിച്ചിരിക്കുമ്പോൾ മുകളിലേക്ക് കയറി വന്ന ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ഇനിയും കാതൽ ദി കോർ എങ്ങനെ പ്രേക്ഷകർ എടുക്കുമെന്ന് അറിയില്ല, ഒരു നിർമാതാവ് എന്ന നിലയിൽ സിനിമ എല്ലാം ഒരു പരീക്ഷണമാണ് മമ്മൂട്ടി പറയുന്നു