Film News

വാലിബന് മുമ്പോ അതിന് ശേഷമോ, അതോ ഒരു മെഗാ ഏറ്റുമുട്ടൽ ഉണ്ടാകുമോ? ഭ്രമയുഗത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ്

കണ്ണൂർ സ്ക്വാഡ്, കാതൽ എന്നീ ഹിറ്റുകൾക്ക് ശേഷം ഹാട്രിക്ക് വിജയം എന്ന ലക്ഷ്യത്തോടെയാണ് മമ്മൂട്ടിയുടെ ഭ്രമയു​ഗം ഒരുങ്ങഉന്നത്. പ്രഖ്യാപനം മുതൽ ഫസ്റ്റ് ലുക്ക് വരെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കാര്യത്തിൽ ഭ്രമയു​ഗം വിജയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്.

2024 ഫെബ്രുവരിയിൽ ഭ്രമയു​ഗം റിലീസ് ചെയ്യുമെന്നാണ് ചില വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഔദ്യോ​ഗികമായി അറിയിപ്പുകൾ ഒന്നും തന്നെ വന്നിട്ടില്ല. നേരത്തെ ജനുവരി ആദ്യവാരം സിനിമ തിയറ്ററിൽ എത്തുമെന്ന് അറിയിപ്പ് വന്നിരുന്നു. മോഹൻലാലി‍ന്റെ മലൈക്കോട്ടൈ വാലിബൻ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ഈ സിനിമയ്ക്ക് മുൻപോ ശേഷമോ ആയിരിക്കും ഭ്രമയു​ഗം റിലീസ് ചെയ്യുക എന്നാണ് വിലയിരുത്തലുകൾ.

ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയാണ് ഭ്രമയു​ഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യും. പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ, രാഹുൽ സദാശിവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Gargi