വൈകാരികമായും മാനസികമായും ശാരീരികമായും ഇനിയും മുന്നൊട്ട് പോകാനുണ്ട്, ഭർത്താവിന്റെ മരണത്തിൽ വേദനയോടെ താരം

നടി മന്ദിരയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശാൽ മരണപെട്ടിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഭർത്താവിന്റെ വേർപാടിൽ കുറിപ്പമായി എത്തിയിരിക്കുകയാണ് നടി മന്ദിര.പെട്ടെന്നുള്ള ഭർത്താവിന്റെ മരണം താരത്തെ തളർത്തികളഞ്ഞിരിക്കുകയാണ് ഈ വിഷാദത്തിൽ നിന്നും…

നടി മന്ദിരയുടെ ഭർത്താവും സംവിധായകനുമായ രാജ് കൗശാൽ മരണപെട്ടിട്ട് മൂന്ന് മാസം പിന്നിട്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഭർത്താവിന്റെ വേർപാടിൽ കുറിപ്പമായി എത്തിയിരിക്കുകയാണ് നടി മന്ദിര.പെട്ടെന്നുള്ള ഭർത്താവിന്റെ മരണം താരത്തെ തളർത്തികളഞ്ഞിരിക്കുകയാണ് ഈ വിഷാദത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള ശ്രമമാണ് കുറിപ്പിലുള്ളത്.

വീണ്ടും സാധാരണ നിലയിലേക്ക് എത്താൻ ഒരുപാട് ദൂരം പോകാനുണ്ട് ഉണ്ട്. വൈകാരികമായും മാനസികമായും ശാരീരികമായും. പക്ഷേ, ഞാൻ എല്ലാ ദിവസവും രാവിലെ ഉണർന്ന് ഉഷാറായിട്ടുള്ള പോസിറ്റീവിറ്റിയാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഇതിലെല്ലാം ഞാൻ ഇപ്പോഴും കൃതജ്ഞത പരിശീലിക്കുന്നു കാരണം എപ്പോഴും പോസിറ്റിവിറ്റി എന്തെങ്കിലും ഉണ്ടാകും. നിങ്ങൾക്കെല്ലാവർക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു എന്നായിരുന്നു നടി മന്ദിര പോസ്റ്റ്.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു രാജ് കൗശാൽ മരിക്കുന്നത് കഴിഞ്ഞ ജൂണ്‍ 30നാണ് സംഭവം. ഇരുവരുടേയും വിവാഹം 1999 ആണ് കഴിഞ്ഞത്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത് വീര്‍ കൗശല്‍, താര ബേദി കൗശല്‍ എന്നിവരാണ് മക്കള്‍. എന്നാൽ ഇതിൽ താര എന്ന പെൺകുട്ടിയെ ഇവർ ദത്തെടുത്ത് വളർത്തുകയായിരുന്നു.