എന്റെ എക്സ്പീരിയൻസിനു ഒരു വിലയും ഇല്ലാതാകുകയാണ് അപ്പോൾ

തട്ടീം മുട്ടീം എന്ന മഴവിൽ മനോരമയിലെ ടെലിവിഷൻ പരുപാടിയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മനീഷ. അതിനു ശേഷം ബിഗ് ബോസ് റിയാലിറ്റി ഷോയുടെയും ഭാഗമായി മനീഷ പങ്കെടുത്തിരുന്നു. ബിഗ് ബോസ്സിൽ എത്തിയതോടെയാണ് മനീഷയുടെ വ്യക്തി ജീവിതം പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യമായത്. തന്റെ ജീവിതത്തെ കുറിച്ച് മനീഷ പ്രേക്ഷകർക്ക് മുന്നിൽ മനസ്സ് തുറന്നിരുന്നു. എന്നാൽ പരിപാടിയുടെ പകുതിയിൽ വെച്ച് മനീഷ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്ത് പോകുകയായിരുന്നു. മികച്ച ഒരു നടി മാത്രമല്ല, താൻ മികച്ച ഒരു ഗായിക കൂടി ആണെന്ന് മനീഷ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

പലപ്പോഴും വേദനകൾ ഉണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. നമുക് ചുറ്റുപാടും ഒരുപാട് ഗായകർ ഉണ്ട്. എന്നാൽ അതിൽ വളരെ കുറച്ച് പേരെ മാത്രമാണ് നമ്മൾ ടി വി യിലും സോഷ്യൽ മീഡിയയിലും എല്ലാം കാണുന്നത്. കഴിവ് ഉണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല, അത് മറ്റുള്ളവർ തിരിച്ചറിയുന്നിടത്ത് ആണ് ഒരു കലാകാരന്റെ വിജയം. അടുത്തിടെ എന്നെ ഒരാൾ വിളിച്ചു. ഒരു പരുപാടിയുടെ അസ്സോസിയേറ്റ് ആയിരുന്നു അയാൾ. എന്റെ പ്രതിഫലത്തെ കുറിച്ച് ഒക്കെ സംസാരിച്ചു. ഏകദേശം എത്ര ആണെന്ന് അയാൾ എന്നോട് തിരക്കി. ഞാൻ എന്റെ പ്രതിഫലം ഇത്ര ആണെന്ന് പറഞ്ഞു ഒരു തുക പറഞ്ഞു.

അപ്പോൾ അയാൾ ചോദിച്ചത്, ആഹാ , കൊള്ളാല്ലോ. ഇതിന്റെ കൂടെ ഒരു രണ്ടായിരം കൂടി ഇട്ടാൽ ഒരു പ്രമുഖ താരത്തെ കിട്ടുമെന്നാണ് അയാൾ പറഞ്ഞത്. എനിക്ക് പിന്നണി ഗാന രംഗത്ത് 32 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്. ആ കുട്ടി ഒരു റിയാലിറ്റി ഷോയിൽ മൂന്നോ നാലോ എപ്പിസോഡിൽ എത്തിയതേ ഉള്ളായിരുന്നു . എന്റെ എക്സ്പീരിയന്സിന് ഒരു വിലയും ഇല്ലാതായ ഒരു സന്ദർഭം ആയിരുന്നു അത്. അത് പോലെ ഓരോരുത്തരെയും താരതമ്യം ചെയ്യുന്ന ഒരു കാലത്ത് ആണ് നമ്മൾ ഇന്ന് ജീവിക്കുന്നത് എന്നുമാണ് മനീഷ പറയുന്നത്.