എന്റെ ഇഷ്ട്ടനായിക ഉർവശി ആണെങ്കിലും എനിക്കേറ്റവും ഇഷ്ട്ടപെട്ട നടി അവരാണ്; മഞ്ജുപിള്ള 

Follow Us :

മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടിയാണ് മഞ്ജുപിള്ള, ഇപ്പോൾ താരം തനിക്ക് ഇഷ്ട്ടപെട്ട നടികളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്,എനിക്ക് മലയാള സിനിമയിൽ ഇഷ്ട്ട നായിക ഉർവശി ആണെങ്കിലും ,എനിക്കേറ്റവും ഇഷ്ട്ടപെട്ട നടി കെ പി എ സി ലളിതയാണ്. ആ കാര്യം ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട്. അതുപോലെയാണ് ഇഷ്ട്ടനായിക ഉർവശി ആണെന്നുള്ള കാര്യവും

നടിയെന്ന് പറയുമ്പോൾ നായിക കോൺസെപ്റ്റ് വേറെയാണല്ലോ, അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഞാൻ കുറെ നാളുകളായി ലളിതമ്മയോടൊപ്പമുണ്ടായിരുന്നു, ഞങ്ങൾ ഒരുമിച്ചു ഒരേ ഫ്ലാറ്റിൽ താമസിച്ചവരാണ്, ലളിതാമ്മയാണ് എന്നെ ആ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്. ലളിതാമ്മ എന്നെ ഒരു മകളെപോലെയാണ് കണ്ടിരുന്നത് നടി പറയുന്നു

ഞങ്ങൾ ഒന്നിച്ചായിരുന്നു യാത്രകളും, സിനിമകളും, ഷോപ്പിങ്ങുകളും ചെയ്യ്തിരുന്നത് ,ഒരു മകളെ പോലെയാണ് അമ്മ എന്നെ കണ്ടിരുന്നത്. പന്ത്രണ്ടു വർഷത്തോളം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഞാനും അമ്മയും തമ്മിൽ  ഒരു പ്രൊഫഷണൽ ബന്ധമല്ലാതെ ഒരു ബന്ധവും കൂടിയുണ്ട് .അതിനാൽ അമ്മയുടെ ചില ആക്ടിങ് എനിക്കുമുണ്ട് മഞ്ജുപിള്ള പറയുന്നു