നിഷാദ് കോയയുടെ ആരോപണം തെറ്റ്!! മലയാളി ഫ്രം ഇന്ത്യ തിരക്കഥയില്‍ മോഷണം നടന്നിട്ടില്ല-ബി ഉണ്ണികൃഷ്ണന്‍

നിവിന്‍ പോളി നായകനായെത്തിയ മലയാളി ഫ്രം ഇന്ത്യ സിനിമയ്‌ക്കെതിരെ സംവിധായകന്‍ നിഷാദ് കോയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് നിഷാദ് കോയ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ തിരക്കഥയില്‍ മോഷണം നടന്നിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.

നിഷാദ് കോയയുടെ ആരോപണം തെറ്റാണ്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ണ്ണമായും ഷാരിസിന്റേതാണ്. ചെയ്യാത്ത തെറ്റിനാണ് തിരക്കഥാകൃത്തിനും സംവിധായകനും സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

സിനിമ ഇറങ്ങുന്നതിന്റെ തലേദിവസം നിഷാദ് കോയ ഫെയ്‌സ്ബുക്കില്‍ കഥ പോസ്റ്റ് ചെയ്തത് മോശമായി എന്നും സിനിമയുടെ വിജയത്തെ പോലും ബാധിച്ചുവെന്നും ഇത്തരം ഒരാള്‍ സംഘടനയില്‍ വേണമോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ഫെഫ്ക്കയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിശദമായി അന്വേഷിച്ചത്. ഒരു തരത്തിലുള്ള കഥാചോരണവും സംഭവിച്ചിട്ടില്ലെന്നാണ് ഫെഫ്കയുടെ കണ്ടെത്തലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. വിവാദത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍.