Film News

ആ ഒരു കാരണം കൊണ്ട് പല അവസരങ്ങളും വേണ്ടെന്ന് വെച്ച്, മഞ്ജു പിള്ള

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ മഞ്ജു പിള്ള സിനിമയിലും സീരിയലിലും ഒരു പോലെ സജീവമായി നിൽക്കുന്ന താരമാണ്. നിരവധി ചിത്രങ്ങളിൽ ആണ് മഞ്ജു പിള്ള ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. വിധികർത്താവ് ആയും തിളങ്ങിക്കൊണ്ടിരിക്കുകയാണ് താരം ഇപ്പോൾ. ഇപ്പോഴിതാ താൻ ഇടയ്ക് സിനിമയിൽ നിന്ന് മാറി നില്ക്കാൻ ഉണ്ടായ കാരണം എന്താണെന്ന് തുറന്നു പറയുകയാണ് താരം. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്ത് ആണ് സുജിത്തുമായുള്ള തന്റെ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞു അധികം വൈകാതെ തന്നെ താൻ ഗർഭിണി ആയി. അതോടെ സിനിമ അഭിനയം നിർത്തുകയായിരുന്നു.

മകൾ ജനിച്ച സമയത്ത് സുജിത്ത് സിനിമയിൽ നല്ല തിരക്കിൽ ആയിരുന്നു. ഞങ്ങൾ തിരുവനന്തപുരത്ത് ആയിരുന്നു ആ സമയത്ത് താമസിച്ചിരുന്നത്. മകളുടെ കാര്യങ്ങൾ നോക്കാൻ ഞാൻ തന്നെ വേണമായിരുന്നു. അവളുടെ അടുത്ത് നിന്ന് മാറി നില്ക്കാൻ എനിക്കും താൽപ്പര്യം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ചെറിയ ചെറിയ ജോലികൾ മാത്രമേ ഞാൻ ആ സമയത്ത് ചെയ്തിരുന്നോളു. രാവിലെ പോയി വൈകിട്ട് തിരിച്ച് വരുന്ന ജോലികൾ മാത്രമാണ് ഞാൻ ചെയ്തത്. ഒന്ന് രണ്ടു കുടുംബ ചിത്രങ്ങളിൽ മാത്രമാണ് ആ കാലയളവിനുള്ളിൽ അഭിനയിച്ചിട്ടുള്ളത്. എന്നാൽ തട്ടീം മുട്ടീം പാരമ്പരയിലേക്ക് ക്ഷണം വരുന്ന സമയത്ത് മകൾ വലുതായിരുന്നു.

എറണാകുളത്തേക്ക് എനിക്ക് താമസം മാറേണ്ടി വന്നു. സുജിത്തിനും നല്ല സിനിമ തിരക്ക് ഉണ്ടായിരുന്ന സമയം ആയിരുന്നു അത്. അങ്ങനെ എറണാകുളത്തേക്ക് സെറ്റിൽ ആയി. അങ്ങനെ ആണ് തട്ടീം മുട്ടീമിലേക്ക് എത്തുന്നത്. ഹോം എന്ന ചിത്രത്തിൽ കൂടിയാണ് സിനിമയിലേക്കും തിരിച്ച് വരവ് നടത്തുന്നത്. മികച്ച ഒരു തിരിച്ച് വരവ് നടത്താനുള്ള അവസരം എനിക്ക് ഹോമിൽ കൂടി ലഭിച്ചു എന്നും അതിൽ അതിയായ സന്തോഷം തനിക് ഉണ്ടെന്നും ഇനിയും നല്ല സിനിയമകളുടെ ഭാഗമാകാൻ തനിക് ആഗ്രഹം ഉണ്ടെന്നുമാണ് മഞ്ജു പിള്ള പറയുന്നത്. മഞ്ജുപിള്ളയുടെ ഏറ്റവും പുതിയ ചിത്രമായ ഫാലിമി വിജയകരമായി തിയേറ്ററിൽ പ്രദർശനം നടത്തി വരുകയാണ്.

Devika Rahul