Film News

ഇയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്, തൃഷ

നടൻ മൻസൂർ അലി ഖാൻ ലിയോയിൽ സുപ്രധാന വേഷത്തിൽ  ആണ് വരുന്നത്. അത്  സിനിമയുടെ പ്രസ് മീറ്റിലും മൻസൂർ പങ്കെടുത്തിരുന്നു. എന്നാൽ പ്രസ് മീറ്റിങിനിടയിൽ മൻസൂർ അലിഖാൻ പറഞ്ഞ ചില കാര്യങ്ങൾ  വലിയ  രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. താൻ നേരുത്തെ ചെയ്ത ചില സിനിമകളിൽ റോജയേയും ഖുശ്ബുവിനെയും കട്ടിലിലേക്ക് എടുത്ത് ഇടുന്ന രംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവരെ ഇട്ടത് പോലെ തൃഷയെ ഇടാൻ പറ്റിയില്ല എന്നാണ് മൻസൂർ പറയുന്നത്. താൻ ചെയ്ത സിനിമകളിലെ റേപ്പ് സീനുകൾ ഒന്നും ലിയോയിൽ ഇല്ല എന്നും കുറഞ്ഞത് ഒരു ബെഡ്‌റൂം സീനുകൾ എങ്കിലും ഉണ്ടാകുമെന്നു താൻ കരുതിയെന്നും എന്നാൽ അതും ഇല്ലാതെ പോയി എന്നും എന്നാൽ തനിക്ക് അത് ആഗ്രഹം ഉണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞു.

എന്നാൽ മൻസൂറിന്റെ ഈ വാക്കുകൾ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി പേരാണ് ഇദ്ദേഹത്തിനെതിരെ വിമർശനവുമായി എത്തിയത്. എന്നാൽ ഇപ്പോൾ തൃഷ തന്നെ മൻസൂറിനെ വിമർശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ്. ഇയാൾക്കൊപ്പം ഇത് വരെ ഒരു സ്ക്രീൻ ഷെയർ ചെയ്യാൻ കഴിയാതിരുന്നത് ഒരു വലിയ ഭാഗ്യമായാണ് താൻ കാണുന്നത് എന്നും ഇനിയും അത്തരത്തിൽ ഒരു സന്ദർഭം ഉണ്ടാകാതിരിക്കാൻ താൻ ശ്രദ്ധിക്കുമെന്നും ആണ് ഇപ്പോൾ തൃഷ പറഞ്ഞിരിക്കുന്നത്. തൃഷയുടെ വാക്കുകൾ ഇങ്ങനെ,  മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് വളരെ നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാൻ ഇടയായി.

ഞാൻ അതിൽ വലിയ രീതിയിൽ തന്നെ ഖേദിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിൽ ലൈം,ഗി കതയും അനാദരവും, സ്ത്രീവിരുദ്ധതയും നിറഞ്ഞു നിൽക്കുന്നു. തീർച്ചയായും വെറുപ്പുളവാക്കുന്ന തരത്തിൽ ഉള്ള ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഇയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തതിൽ ഞാൻ ഇപ്പോൾ അതിയായി സന്തോഷിക്കുന്നു. എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പുവരുത്തുകായും ചെയ്യും ഇനി. അയാളെ പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനമാണ് എന്നുമാണ് തൃഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്.

Devika Rahul