‘മഞ്ജുപിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്’: നടി

അമലപോള്‍ പ്രധാന വേഷത്തിലെത്തിയ ടീച്ചര്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് മഞ്ജു പിള്ള. ടീച്ചര്‍ എന്ന സിനിമയിലെ ‘കല്യാണി’എന്ന കഥാപാത്രം തനിക്കെങ്ങനെ ലഭിച്ചെന്ന് പറയുകയാണ് നടി.

Manju Pillai

‘സാബുവിന്റെ മകളുടെ പിറന്നാള്‍ പരിപാടിക്കിടൊയാണ് സംവിധായകന്‍ വിവേക് എന്നെ വിളിക്കുന്നത്. അതിരന്റെ സംവിധായകനെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഇങ്ങനെയൊരു ബോള്‍ഡായ കഥാപാത്രമാണെന്ന് പറഞ്ഞു. വിവേക് ഉദ്ദേശിച്ചത് ഈ സ്ത്രീയെ നോക്കുന്നവര്‍ അമ്മോ എന്ന് പറയുന്ന തരത്തിലുള്ളതാണ്. ആ കഥാപാത്രത്തെ കണ്ടാല്‍ അവരോട് പറയാന്‍ പറ്റാത്തൊരു വികാരം തോന്നും, അവരുടെ സൗന്ദര്യമോ വസ്ത്രധാരണമോ അല്ല, അവരുടെ ഒരു പ്രൗഢിയാണ് പ്രത്യേകത. ഇത്രയൊക്കെ പറഞ്ഞപ്പോള്‍ അങ്ങനെയൊരു ലുക്ക് എനിക്ക് ഉണ്ടോയെന്ന് ഞാന്‍ വിവേകിനോട് ചോദിക്കുകയായിരുന്നു.

Manju Pillai

പിന്നീട് കോസ്റ്റ്യൂമിനെക്കുറിച്ച് പറഞ്ഞു. ബ്ലൗസും മുണ്ടും മാത്രമേയുള്ളൂ. മേല്‍മുണ്ടില്ല. പക്ഷേ ഞാന്‍ അങ്ങനെ ചെയ്യാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലായിരുന്നു. എന്റെ തീരുമാനം ഞാന്‍ നാളെ പറയാം എന്നാണ് വിവേകിനോട് പറഞ്ഞത്. താത്പര്യമില്ലെങ്കില്‍ എല്ലാ ആര്‍ട്ടിസ്റ്റുകളും പറയുന്നതാണ് ഇങ്ങനെ. അപ്പോള്‍ വിവേക് വിചാരിച്ചു ഞാന്‍ ഒഴിവാക്കിയതാണെന്ന്. പിന്നീട് രാത്രി ഞാന്‍ വിചാരിച്ചു, ഇന്ന് വരുന്നൊരു കഥാപാത്രം നാളെ നമുക്ക് കിട്ടില്ല. ഇവിടെ ആര്‍ക്കും ആരേയും ആവശ്യമില്ല. മഞ്ജുപിള്ളയേ ഇവിടെ ആര്‍ക്കും ആവശ്യമില്ല. ഇഷ്ടം പോലെ ആള്‍ക്കാര്‍ വരുന്നുണ്ട്. അങ്ങനെ ആലോചിച്ചതിന് ശേഷം വിവേകിനോട് അങ്ങോട്ട് റിക്വസ്റ്റ് ചെയ്യുകയായിരുന്നു. വിവേകേ…ഞാന്‍ ആ കഥാപാത്രം ചെയ്യാം. എനിക്കൊരു കുഞ്ഞ് തോര്‍ത്ത് തരുമോ എന്ന്. ഞാന്‍ ഇതുവരെ അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്തിട്ടില്ല, അതുകൊണ്ട് തന്നെ എന്റെ ഫുള്‍ കോണ്‍സന്‍ട്രേഷന്‍ വസ്ത്രത്തിലേക്ക് പോകും എന്ന് വിവേകിനോട് പറഞ്ഞു. അങ്ങനെയൊരു കഥാപാത്രത്തെ വിവേക് കണ്ടിട്ടുണ്ട്. അവര്‍ തോര്‍ത്ത് ഇടില്ല. ആ ലുക്കും ആ കഥാപാത്രത്തേയും മേല്‍മുണ്ട് ഇട്ട് ഞാന്‍ തരാം, എന്നെ വിശ്വാസമുണ്ടെങ്കില്‍ കല്യാണിയെന്ന കഥാപാത്രത്തെ എന്നെ ഏല്പിക്കണമെന്ന് പറയുകയായിരുന്നുവെന്നും മഞ്ജു മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

ദേവിക എന്ന കൊല്ലംകാരിയായ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറുടെ ജീവിതത്തില്‍ ആകസ്മികമായി വന്നു ചേരുന്ന ഒരു പ്രതിസന്ധിയും അതു തരണം ചെയ്യാനുള്ള അവളുടെ സഞ്ചാരവുമാണ് ഈ സിനിമയുടെ പ്രമേയം. അമല പോളിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ദേവിക. തീവ്രമായ വികാരങ്ങള്‍ ആവിഷ്‌കരിക്കുന്ന ഏറെ സങ്കീര്‍ണമായ കഥാപാത്രമാണ് ദേവികയുടേത്. അവര്‍ കടന്നുപോകുന്നതും അത്തരം വികാരവിക്ഷോഭങ്ങളിലൂടെയാണ്. കഥാപാത്രത്തെ അതിന്റെ ഉള്ളറിഞ്ഞ് ചെയ്യാന്‍ അമലയ്ക്കായി. ബാറ്റണ്‍ കല്യാണി എന്ന കഥാപാത്രമായി മഞ്ജു പിള്ളയും ആളുകളുടെ മനംകവരും. വേഷത്തിലും ഭാവത്തിലും വിപ്ലവത്തിന്റെ തീ ജ്വലിക്കുന്ന കല്യാണിയെ മാത്രമാണ് സ്‌ക്രീനില്‍ കാണാനാകുക. എന്തായാലും ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

Gargi