‘ഈ നിമിഷത്തിൽ ജീവിക്കുക’മനോഹര ചിത്രങ്ങളുമായി മഞ്ജുവാര്യർ

ആരാധകരുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. തന്റെ രണ്ടാം വരവ് അതി ഗംഭീരമായി ആഘോഷിച്ച നടിയാണ് മഞ്ജു വാര്യർ. സ്വപ്നങ്ങൾ നേടുന്നതിന് ഒന്നും തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തന്ന താരത്തിന് വലിയൊരു ആരാധക വൃന്ദമാണുള്ളത്. സിനിമയ്‌ക്കൊപ്പം നൃത്ത വേദികളിലും സജീവമാണ് താരം.

സോഷ്യൽ മീഡഡിയയിൽ സജീവമായ താരം ഹൃദ്യമായ ചില ചിരിനിമിഷങ്ങൾ പങ്കുവയ്ക്കുകയാണ്. പൊട്ടിച്ചിരിയോടെ നടന്നുവരുന്ന ചിത്രങ്ങൾക്ക് ‘ ഈ നിമിഷത്തിൽ ജീവിക്കുക’ എന്ന ക്യാപ്ഷാണ് മഞ്ജു വാര്യർ നൽകിയിരിക്കുന്നത്. കുഞ്ചക്കോ ബോബന്റെ മകൻ ഇസഹാഖിന്റെ പിറന്നാൾ ആഘോഷത്തിനെടുത്ത ചിത്രങ്ങളാണ് മഞ്ജു വാര്യർ പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം വെള്ളരിപട്ടണമാണ് താരത്തിന്റെതായി ഒടുവിൽ പുറത്ത് ഇറങ്ങിയ സിനിമ. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണത്തിൽ സൗബിൻ ഷാഹിറാണ് നായകൻ. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേർന്ന് തയ്യാറാക്കിയത്. സിനിമയുടെ ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കലും എഡിറ്റിങ് അപ്പു എൻ ഭട്ടതിരിയും നിർവഹിക്കുന്നു

Aiswarya Aishu