നായകൻ അച്ഛൻ, സംവിധായകൻ മകൻ; ആര്യനൊരുക്കുന്ന പരസ്യ ചിത്രത്തിന്റെ ടീസർ ഏറ്റെടുത്ത് ആരാധകർ!

മകൻ ആദ്യമായി സംവിധായകനാകുന്ന പരസ്യ ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനാകുന്നു. ആര്യൻ ഖാൻ സംവിധായകനാകുന്ന ലക്ഷ്വറി ബ്രാൻഡ് പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാരൂഖ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നാലെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്.

ഈ പരസ്യ ചിത്രത്തിന്റെ മുഴുവൻ വീഡിയോയും ഇന്ന് റിലീസ് ചെയ്യും.സംവിധായകനെന്ന നിലയിൽ ആര്യൻ ഖാന് തിളങ്ങുമെന്നാണ് പ്രേക്ഷകരുടെയും ആ്‌രാധകരുടെയും പ്രതികരണം. പരസ്യ ചിത്രത്തിന്റെ ഭാഗമായെടുത്ത ഷാരൂഖിന്റെ ഒരു ചിത്രവും വൈറലാണ്. ആര്യന് അഭിനയത്തേക്കാൾ സംവിധാനം ചെയ്യാനാണ് ആഗ്രഹം എന്ന് ഷാരൂഖ് മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.

അതേസമയം ഷാറൂഖിന്റെ മകൾ സുഹാന ഖാൻ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സോയ അക്തറാണ് ആർച്ചീസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സുഹാനയെ കൂടാതെ അമിതാഭ് ബച്ചന്റെ കൊച്ചു മകൻ അഗസ്ത്യ നന്ദ, നിർമ്മാതാവ് ബോണി കപൂറിന്റേയും ശ്രീദേവിയുടേയും മകൾ ഖുഷി കപൂർ,മിഹിർ അഹൂജ, ഡോട്ട്, യുവരാജ് മെൻഡ, വേദംഗ് റെയ്‌ന എന്നിവരും അഭിനേതാക്കളായി എത്തുന്നുണ്ട്

 

Aiswarya Aishu