അന്ന് ഞാൻ പ്രാധാന്യം നൽകിയത് ആ കാര്യങ്ങൾക്ക് മാത്രമായിരുന്നു!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് മഞ്ജു, പതിനാലു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിനെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി നൽകിയാണ് മലയാളികൾ സ്വീകരിച്ചത്, മലയാളത്തിന് പുറമെ തമിഴിലും മഞ്ജു തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു. ധനുഷിന്റെ നായികയായി മഞ്ജു അഭിനയിച്ച അസുരൻ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു. സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതിനു മുൻപ് തന്നെ മലയാളത്തിൽ മികച്ച നടിയായി തിളങ്ങുകയായിരുന്നു മഞ്ജു. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ചും ലോക്ക്ഡൗൺ വിശേഷങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് മഞ്ജു.

Manju Warrier

മധു സംവിധാനം ചെയ്യുന്ന ലളിതം സുന്ദരമെന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെയാണ് ലോക് ഡൗണ്‍ വന്നത്.  ആദ്യം കരുതിയത് കൂടി വന്നാൽ ഒരു മാസം. അപ്പോഴേക്കും എല്ലാം ശരിയാകും എന്നാണു. പക്ഷെ ലോക്ക്ഡൗണ്‍ ഒമ്പത് മാസത്തേയ്ക്ക് നീണ്ടപ്പോള്‍ ജോലികളില്‍ നിന്നും മാറി നിൽക്കുകയും ശാരീരികവും മാനസികവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയെന്നും മഞ്ജു പറഞ്ഞു.  സാഹചര്യം പ്രതികൂലം ആയപ്പോൾ പല സിനിമകളും ഓ ടി ടി റിലീസ് ചെയ്യേണ്ടി വന്നു. എന്നാൽ ചില സിനിമകൾ തിയേറ്ററിൽ പോയി കാണുമ്പോഴേ അതിന്റെ ഭംഗി ആസ്വദിക്കാൻ കഴിയു.

കേന്ദ്രകഥാപാത്രത്തിന്റെ ജെന്‍ഡറിന് പ്രത്യേക പ്രാധാന്യമില്ലെന്ന് തെളിയിച്ച് വരുകയാണ് ഇപ്പോൾ മലയാള സിനിമകളും. സിനിമയുടെ പ്രമേയവും, മേക്കിങും നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ അത് സ്വീകരിക്കുക തന്നെ ചെയ്യും. ഇന്ന് സിനിമ പറയുന്ന വിഷയവും തിരക്കഥയുമാണ് പ്രാധാന്യം.  അത് നല്ലതാണെങ്കിൽ പിന്നെ പേടിക്കണ്ട എന്നും സിനിമ വിജയിക്കുമെന്നും മഞ്ജു പറഞ്ഞു. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾ ഉള്ള സിനിമകൾ ആണ് കൂടുതലും എന്നെ തേടി വന്നിട്ടുള്ളത്. എന്നാൽ അവയിൽ പലതിലും ഞാൻ ചെയ്ത കഥാപാത്രങ്ങളുമായി സമാനതകൾ ഉള്ളത് കൊണ്ട് അവയിൽ പലതും എനിക്ക് വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു. ഞാൻ പ്രാധാന്യം നൽകിയത് വ്യത്യസ്തതകൾക്ക് ആണ്. ഇന്നും സിനിമകൾ എന്റെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ എനിക്കുണ്ട്. ഒരുപാട് മികച്ച സ്ത്രീകഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യവും എനിക്ക് ലഭിച്ചിട്ടുണ്ട്.

Sreekumar R