കോലാമാസ്സ്‌ മറുപടിയുമായി രജനി ചാണ്ടി, വാ അടച്ച് വിമർശകരും!

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിൽ കൂടി ശ്രദ്ധേയമായ താരമാണ് രജനി ചാണ്ടി. ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയതോടെ കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ശേഷം മലയാളം ബിഗ് ബോസിൽ മത്സരിക്കാൻ എത്തിയപ്പോഴേക്കും താരം കുടുംബ പ്രേഷകർക്കിടയിലും സ്ഥാനം നേടി. ഇന്ന് രജനി ചാണ്ടിയെ അറിയാത്ത മലയാളികൾ ചുരുക്കം ആണ്. കഴിഞ്ഞ ദിവസം ആണ് രജനിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്.അതീവ സ്റ്റൈലിഷ് ലുക്കിൽ ഉള്ള രജനിയുടെ ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

Rajini Chandy

താരത്തിന്റെ പുതിയ ചിത്രങ്ങൾ വൈറലായത് കൂടി താരത്തിനെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിലും സ്റ്റൈലിഷ് വസ്ത്രധാരണത്തിനെതിരെയും വിമർശനങ്ങളുമായി എത്തിയിരിക്കുന്നത്. ‘കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുബോഴാ ഓരോരോ അഭ്യാസങ്ങള്‍’, ‘തള്ള ഇതുവരെ ചത്തില്ലേ’, ‘ഫെമിനിസ്റ്റ് ആണെന്ന് കാണിക്കാനുള്ള ഓരോ കോപ്രായങ്ങൾ’ എന്നു വരെയുള്ള കമന്റുകള്‍ ആണ് താരത്തിന് ലഭിക്കുന്നത്. ഇപ്പോൾ തനിക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങൾക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.

Rajini Chandy

രജനിയുടെ വാക്കുകൾഇങ്ങനെ, ‘ഇതുവരെ ചത്തില്ലേ പോയി ചത്തുകൂടെ തള്ളേ, എന്നിങ്ങനെയുള്ള കമന്റുകള്‍ എല്ലാം ഞാൻ കണ്ടിരുന്നു. പക്ഷെ ഞാന്‍ എന്തു ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ്’ എന്നാണ് രജനി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. ഈ ചിത്രങ്ങൾ കണ്ടിട്ട് എന്റെ ഭര്‍ത്താവും മക്കളും കൊച്ചുമക്കളും എല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് 70 വയസാകാറായി എന്ന് കരുതി താന്‍ പോയി ചാവണം എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം.ഇങ്ങനെയുള്ള മോശം കമെന്റുകൾ ചെയ്യുന്നത് വഴി സന്തോഷം കിട്ടുന്നവർ ഉണ്ടെങ്കിൽ അവർക്ക് അത് കിട്ടിക്കോട്ടെ, പക്ഷെ ഞാൻ മറ്റുള്ളവരെ ഒരു തരത്തിലും ദ്രോഹിക്കാതിരിക്കുന്നടുതോളം കാലം ഇത്തരം കമെന്റുകൾ കേട്ട് വിഷമിക്കണ്ട കാര്യം എനിക്ക് ഇല്ല എന്നും താരം പറഞ്ഞു.

Sreekumar R