ജാതിയിലും മതത്തിലും വിശ്വസിക്കാത്ത നിങ്ങൾക്കെന്തിനാണ് പേരിന്റെ കൂടെ ജാതിവാൽ!

കഴിഞ്ഞ ദിവസം ആണ് മലയാളം ലേഡി സൂപ്പർസ്റ്റാർ താൻ ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ഒരാൾ അല്ല എന്ന തുറന്നു പറച്ചിൽ നടത്തിയത്. ജാതിയിലും മതത്തിലും വിശ്വാസമില്ലെങ്കിലും താൻ ഒരു ദൈവ വിശ്വാസി ആണെന്നും  ക്ഷേത്രത്തിലും പള്ളികളിലും പോകാറുണ്ട്, നമ്മുടെ ഇടയിൽ എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു വലിയ ശക്തിയുണ്ട്, പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍ വിശ്വസിക്കുന്നുവെന്നും എന്നാൽ ഒരിക്കലും അതിനെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിച്ച് കാണാൻ കഴിയില്ലെന്നും ആണ് കഴിഞ്ഞ ദിവസം മഞ്ജു വാര്യർ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Manju Warrier

എന്നാൽ താരത്തിന്റെ ഈ തുറന്നു പറച്ചിലിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് മഞ്ജു ഇപ്പോൾ. കാരണം മഞ്ജുവിന്റെ പേരിൽ തന്നെ ജാതിപേരും കൂട്ടി ചേർത്തതാണ് ഉള്ളത്. ജാതിയിലും മതത്തിലും വിശ്വാസമില്ലാത്ത മാഡം എന്തിനാണ് തന്റെ പേരിന്റെ കൂടെ ജാതിവാൽ ചേർത്തിരിക്കുന്നതെന്നും, അപ്പോൾ കുട്ടിയുടെ പേരിനൊപ്പമുള്ള വാര്യർ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്നും തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് ഇപ്പോൾ മഞ്ജുവിന് നേരെ ഉയർന്നു വന്നത്. എന്നാൽ ഇതിനെതിരെ താരം ഇത് വരെ പ്രതികരിച്ചിട്ടില്ല.

നിരവധി ചിത്രങ്ങളുമായി തിരക്കിൽ ആണ് താരം ഇപ്പോൾ. താരത്തിന്റെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിൽ ആണ് താരം ഇപ്പോൾ. ഇതിനു മുൻപ് മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ. മമ്മൂ‍ട്ടിയും മഞ്ജുവും ആദ്യമായാണ് ഒരുമിച്ച്‌ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം ഉടൻ തന്നെ പുറത്ത് വരുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകരും. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍, നവാഗതര്‍ക്കൊപ്പം ചതുര്‍മുഖം എന്ന ത്രില്ലര്‍ എന്നിവയാണ് മഞ്ജുവിന്റെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Sreekumar R