മറ്റുള്ളവര്‍ക്ക് നല്ലത് മാത്രം ചെയ്യൂ..!! അത് നമ്മുടെ മുഖത്തും പ്രതിഫലിക്കും..! മഞ്ജുവിന്റെ വാക്കുകള്‍ വൈറലാകുന്നു…

മലയാളത്തില്‍ മമ്മൂക്കയെ പോലെ പ്രായം റിവേഴ്‌സ് ഗിയറില്‍ നില്‍ക്കുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. ഒരിടയ്ക്ക് സിനിമയില്‍ നിന്ന് വിട്ടു നിന്നു എങ്കിലും പിന്നീട് താരം നടത്തിയ തിരിച്ചു വരവ് അതി ഗംഭീരമായിരുന്നു.…

മലയാളത്തില്‍ മമ്മൂക്കയെ പോലെ പ്രായം റിവേഴ്‌സ് ഗിയറില്‍ നില്‍ക്കുന്ന ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. ഒരിടയ്ക്ക് സിനിമയില്‍ നിന്ന് വിട്ടു നിന്നു എങ്കിലും പിന്നീട് താരം നടത്തിയ തിരിച്ചു വരവ് അതി ഗംഭീരമായിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഔള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു മടങ്ങി എത്തിയത്. ഇപ്പോള്‍ താരം വീണ്ടും സിനിമയില്‍ സജീവമാണ് . മഞ്ജുവിന്റെ തിരിച്ച് വരവ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് പിന്നീട് 1996ല്‍ തന്റെ 18-മത്തെ വയസ്സില്‍ സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ശ്രദ്ധേയയായി.

പിന്നീട് ഈ പുഴയും കടന്ന് എന്ന താന്‍ നായികയായ രണ്ടാം ചിത്രവും മഞ്ജു അവിസ്മരണീയമാക്കി. അതോടെ മലയാളത്തിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മഞ്ജു മാറുകയായിരുന്നു. അതേസമയം തിരിച്ചു വരവില്‍ മഞ്ജുവിന്റെ മേക്കോവര്‍ ആയിരുന്നു ഏറെ ചര്‍ച്ചാ വിഷയം ആക കാര്യം. താരത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത് ഇതാദ്യമല്ല. മഞ്ജു നടത്തുന്ന മേക്കോവറുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന് വരെ ചിലര്‍ പറഞ്ഞു പരത്തി. പ്രായം ഇത്രയായിട്ടും എങ്ങനെയാണ് ഈ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ട കാര്യം. ഇതിന് മഞ്ജു നല്‍കുന്ന മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബാഹ്യസൗന്ദര്യമല്ല ആന്തരികമായ സൗന്ദര്യമാണ് ഒരാള്‍ക്ക് വേണ്ടതെന്നാണ് മഞ്ജുവിന്റെ അഭിപ്രായം.

‘നാം ചെയ്യുന്ന പ്രവര്‍ത്തികളാണ് നമ്മളുടെ സൗന്ദര്യത്തെ നിര്‍ണയിക്കുന്നത്. മറ്റുള്ളവരുടെ വിഷമങ്ങളില്‍ പങ്കുചേരുകയും അത് കേള്‍ക്കാനുള്ള മനസ്സുണ്ടാകുകയും ചെയ്യണം. അവര്‍ക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ പറ്റുമെങ്കില്‍ ചെയ്തുകൊടുക്കണം അങ്ങനെയാണെങ്കില്‍ സൗന്ദര്യമൊക്കെ താനേ ഉണ്ടാകും എന്നാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് എന്തെങ്കിലും സഹായമൊക്കെ ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ സന്തോഷമുണ്ടാകും , അവര്‍ നമ്മള്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ഥിക്കും ആ പ്രാര്‍ഥനയുടെ പുണ്യം നമ്മുടെ മുഖത്ത് പ്രതിഫലിക്കും. മറ്റുളകള്ളവരുടെ പുഞ്ചിരി കാണുമ്പോഴാണ് ഞാന്‍ സുന്ദരിയാണെന്ന് എനിക്ക് തന്നെ തോന്നാറുള്ളത് എന്നും താരം പറയുന്നു.