Categories: Film News

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ഉടന്‍ തിയ്യേറ്ററിലേക്ക്!!

ജാനേമന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം യുവതാരനിരയെ പ്രധാന കഥാപാത്രമാക്കിയൊരുക്കുന്ന ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഉടന്‍ തിയ്യേറ്ററിലേക്ക്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കൊച്ചിയിലെ മഞ്ഞുമ്മല്‍ നിന്നുള്ള ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെതായി പുറത്ത് വന്ന പോസ്റ്ററുകളും, പ്രോമോ സോംഗുമെല്ലാം പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തിരുന്നു. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചെയ്യുന്നത്. ടൈറ്റില്‍ അനൗന്‍സ്‌മെന്റ് മുതല്‍ തന്നെ ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായിരുന്നു ചിത്രത്തിന്റെ പ്രധാന ചിത്രീകരണം നടന്നത്.

നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ ‘കുതന്ത്രം ‘ എന്ന പ്രൊമോഷണല്‍ സോഗ് യുട്യൂബില്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി, എഡിറ്റര്‍ – വിവേക് ഹര്‍ഷന്‍, മ്യൂസിക്ക് & ബി ജി എം – സുഷിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ – അജയന്‍ ചാലിശേരി, കോസ്റ്റും ഡിസൈനര്‍ – മഹ്‌സര്‍ ഹംസ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആക്ഷന്‍ ഡയറക്ടര്‍ – വിക്രം ദഹിയ, സൗണ്ട് ഡിസൈന്‍ – ഷിജിന്‍ ഹട്ടന്‍ , അഭിഷേക് നായര്‍, സൗണ്ട് മിക്‌സ് – ഫസല്‍ എ ബക്കര്‍,ഷിജിന്‍ ഹട്ടന്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബിനു ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, കാസ്റ്റിംഗ് ഡയറെക്ടര്‍ – ഗണപതി, പോസ്റ്റര്‍ ഡിസൈന്‍ – യെല്ലോ ടൂത്ത്,പി ആര്‍ & മാര്‍ക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ വിതരണം – ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Anu