ഇത്ര പെട്ടന്ന് യാത്രയാകുമെന്നു അറിയില്ലായിരുന്നു, ദുഃഖം പങ്കുവെച്ച് മനോജ് കെ ജയൻ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇത്ര പെട്ടന്ന് യാത്രയാകുമെന്നു അറിയില്ലായിരുന്നു, ദുഃഖം പങ്കുവെച്ച് മനോജ് കെ ജയൻ!

manoj k jayan about saran

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധര്‍വ്വനാണ് മനോജ് കെ ജയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാനഗന്ധര്‍വ്വന് പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാനുളള ഒരുക്കത്തിലാണ് താരം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്.

ഇപ്പോഴിതാ മനോജ് കെ ജയൻ പങ്കുവെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ആണ് നടൻ ശരൺ മരണപ്പെടുന്നത്. ചിത്രം സിനിമ കണ്ടവർ ആരും ശരണിനെ മറക്കാൻ ഇടയില്ല. അതിലെ ശരൺ പറയുന്ന രസകരമായ ഡയലോഗുകൾ മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ട്. പ്രമേഹത്തെ തുടർന്ന് വളരെ നാളുകൾ ആയി ചികിത്സയിൽ കഴിഞ്ഞിരുന്ന ശരൺ ഇന്നലെ മരണപ്പെടുകയായിരുന്നു. ശരണിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ചിരിക്കുകയാണ് മനോജ് കെ ജയൻ. തന്റെ ഫേസ്ബുക്കിൽ കൂടിയാണ് മനോജ് കെ ജയൻ തന്റെ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്.
‘അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു’ എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. ശരണിനു ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
Join Our WhatsApp Group

Trending

To Top
Don`t copy text!