പ്രശ്‌നങ്ങൾ ചൂണ്ടി  കാണിച്ചാൽ ഉടൻ നമ്മൾ വഴക്കാളികളാകും! അവരിൽ നിന്നും  ഞാൻ അത് പ്രതീഷിക്കുന്നുണ്ട്; മറീന മൈക്കിൾ 

ഈ അടുത്തിടക്കയിരുന്നു നടി മറീന മൈക്കിൾ സിനിമ മേഖലയിൽ താൻ നേരിടുന്ന പ്രശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നത്, ഇപ്പോൾ അതിനെ കുറിച്ച് ഒരു തുറന്നു പറച്ചിൽ നടത്തി രംഗത്തെത്തിയിരിക്കുകയാണ് മറീന നടിയുടെ വാക്കുകൾ ഇങ്ങനെ.. താൻ എന്തെങ്കിലും പ്രശനങ്ങൾ ചൂണ്ടി കാണിച്ചാൽ ഉടൻ നമ്മൾ വഴക്കാളികൾ ആകും. താൻ ഈ പറഞ്ഞ കാര്യങ്ങൾ പലരും തുറന്നു പറയാൻ മടിക്കുന്നുണ്ട്, ഞാൻ എന്റെ ഭാഗത്തു നിന്നും കൃത്യമായ കാര്യങ്ങളാണ് പറയുന്നതെന്ന് എനിക്കറിയാം

ശ്രീകാന്ത് സാറിന് എന്നെ അറിയാം അദ്ദേഹം എന്റെ ആദ്യ സിനിമയുടെ സംവിധായകൻ ആയിരുന്നു, അദ്ദേഹത്തിന് അറിയാം ഞാൻ ഒരു പ്രൊഫഷണൽ ആണെന്ന്, നമ്മൾ ഒരു സിനിമ ക്ക് വേണ്ടി ചെല്ലുമ്പോൾ മതിയായ താമസ സൗകര്യം പ്രതീഷിക്കില്ലേ, സിനിമയുടെ പ്രൊഡക്ഷനിൽ നിന്നും ഞാൻ അത് പ്രതീഷിക്കുന്നുണ്ട്, ഹോട്ടൽ ചെറുത് ആയാലും നമ്മൾ അഡ്ജസ്റ്റ് ചെയ്‌യും എന്നാൽ അതിലെ സൗകര്യങ്ങൾ ലേഡീസിനെ അനുകൂലമാകേണ്ടേ അതാണ് ഞാൻ ചൂണ്ടി കാണിച്ചത്,

അതല്ലാതെ അവർ മോശമായി പെരുമാറിയെന്ന് ഞാൻ പറഞ്ഞിട്ടില്ല, വളരെ നല്ല രീതിയിൽ പെരുമാറിയവർ ഒരുപാടുപേരുണ്ട്, ചിലപ്പോൾ ചെറിയ റോൾ ആണെങ്കിൽ പോലും നിങ്ങൾ ഓക്കേ അല്ലെ എന്ന് ചോദിക്കുന്നവർ ഉണ്ട്, സിനിമ മേഖലയിലെ പ്രശനങ്ങൾ ഞാൻ ചൂണ്ടി കാണിക്കുമ്പോൾ നമ്മൾ അവിടെ വഴക്കാളി ആകുകയാണ്  മറീന പറയുന്നു, സിനിമ സെറ്റിലെ ചില പ്രശനങ്ങളെ കുറിച്ച് വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ പ്രമോഷൻ അഭിമുഖ്ത്തിൽ മറീന പറയുകയും അതിനെതിരെ ഷൈൻ പ്രതികരിക്കുകയും നടി എഴുനേറ്റ് പോയ സംഭവം സോഷ്യൽ മീഡിയിൽ ഒരുപാട് ചർച്ച ആയ കാര്യമാണ് അതിനെതിരെയാണ് നടി ഇപ്പോൾ ഈ കാര്യം വെളിപ്പെടുത്തിയത്