ഹോളിവുഡിനെ ലഹരി പിടിപ്പിച്ച മര്‍ലിന്‍ മണ്‍റോ; ബ്ലോണ്ട് ടീസര്‍ എത്തി

വിഖ്യാത ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോ തന്റെ മുപ്പത്തിയാറാമത്തെ വയസ്സിലാണ് ഈ ലോകത്തു നിന്നും വിട വാങ്ങുന്നത്. മുപ്പതോളം ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും, നടിയായും, ജ്വലിക്കുന്ന ശരീരമായും ഹോളിവുഡിനെ ലഹരി പിടിപ്പിച്ച, ലോകത്തിന്റെ…

വിഖ്യാത ഹോളിവുഡ് നടി മര്‍ലിന്‍ മണ്‍റോ തന്റെ മുപ്പത്തിയാറാമത്തെ വയസ്സിലാണ് ഈ ലോകത്തു നിന്നും വിട വാങ്ങുന്നത്. മുപ്പതോളം ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും, നടിയായും, ജ്വലിക്കുന്ന ശരീരമായും ഹോളിവുഡിനെ ലഹരി പിടിപ്പിച്ച, ലോകത്തിന്റെ ഹൃദയഭാഗം പിടിച്ചു വാങ്ങിയ വിശ്വസുന്ദരി.

ടെലിവിഷന്‍ പോലും അത്ര പ്രചാരത്തിലില്ലാതിരുന്ന ആ അമ്പതുകളുടെ നിറവില്‍, സ്വപ്നസദൃശമായ ലോകപ്രശസ്തിയുടെ കൊടുമുടിയില്‍ മെര്‍ലിന്‍ തന്റെ സ്ഥാനമുറപ്പിച്ചിരുന്നു. ഇപ്പോഴിതാ മര്‍ലിന്‍ മണ്‍റോയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ബ്ലോണ്ട് സിനിമയുടെ ടീസര്‍ എത്തിയിരിക്കുകയാണ്. അനാ ഡെ അര്‍മാസ് ആണ് മര്‍ലിനായി സ്‌ക്രീനിലെത്തുക. ആന്‍ഡ്ര്യൂ ഡൊമിനിക് ആണ് സംവിധാനം.

ജോയ്‌സ് കരോള്‍ എഴുതിയ ഫിക്ഷന്‍ നോവല്‍ ബ്ലോണ്ടെയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജെറെമി ക്ലീനെര്‍, ബ്രാഡ് പിറ്റി, സ്‌കോട്ട് റോബെര്‍സണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ 23ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം സ്ട്രീം ചെയ്യും.