ഒരേ സമയം സങ്കടവും സന്തോഷവുമാണ് ഞങ്ങൾക്ക് ഉള്ളത്, മഷൂറ

നിരവധി ആരാധകരുള്ള താര കുടുംബമാണ് ബഷീർ ബാഷിയുടേത്. അഭിനേതാവും മോഡലും ബിസിനെസ്സ് മാനും ആണ് ബഷീർ ബാഷി. ബിഗ് ബോസ് ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥി കൂടിയായിരുന്നു ബഷീർ. പരുപാടിയിൽ വെച്ചാണ് തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്ന് ബഷീർ തുറന്നു പറഞ്ഞത്. എന്നാൽ ബഷീറിന്റെ ഈ വാക്കുകൾ പലർക്കും ദഹിച്ചില്ല എന്നതാണ് സത്യം. അന്ന് മുതൽ ഇന്ന് വരെ ബഷീറിനും ഭാര്യമാർക്കും എതിരെ പല തരത്തിൽ ഉള്ള വിമർശനങ്ങൾ ആണ് ഉണ്ടാകാറുള്ളത്. ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും ഇവർക്ക് വലിയ രീതിയിൽ തന്നെ വിമർശങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ അവയെ ഒക്കെ അതിന്റെ വഴിക്ക് വിടുകയാണ് ബഷീറും കുടുംബവും ചെയ്യാറുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബാഷിയും കുടുംബവും. അത് കൊണ്ട് തന്നെ ഇവർ ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. ബഷീറിന്റെ രണ്ടു ഭാര്യമാർ ആയ സുഹാനയും മഷൂറയും തമ്മിൽ നല്ല സ്നേഹത്തിൽ ആണുള്ളത്. എന്നാൽ ഇത് പലർക്കും ദഹിക്കാറില്ല. അത് കൊണ്ട് തന്നെ ഇവരുടെ വിഡിയോകൾക്ക് പലപ്പോഴും മോശം കമെന്റുകളാണ് വരാറുളളത്. എന്നാൽ ഇവരെ സ്നേഹിക്കുന്ന ഒരുപാട് പേര് ഉണ്ട്. അവർക്ക് വേണ്ടി ഇവർ തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ബഷീറും മഷൂറയും ഒരു വീഡിയോയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.

അടുത്തിടെ ആയിരുന്നു ഇവർക്ക് ഒരു മകൻ ജനിച്ചത്. ഇപ്പോഴിതാ മകന്റെ ആറ് മാസം പൂർത്തിയായതിന്റെ സന്തോഷം ആണ് ഇവർ ആരാധകരുമായി പങ്കുവെക്കുന്നത്. കേക്ക് മുറിച്ച് ആണ് കുഞ്ഞിന്റെ ആറു മാസം പൂർത്തിയായ സന്തോഷം ഇവർ ആഘോഷിച്ചത്, ഏബ്രുവിന് ആറു മാസം പൂർത്തിയായി എന്നും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഉണ്ടെന്നും കയ്യും കാലുമൊക്കെ വളർന്നു ആള് വലുതാകുകയാണ് എന്നും മഷൂറ പറഞ്ഞു. ഇനിയുള്ള ആറു മാസം വളരെ പെട്ടന്ന് കടന്നു പോകുമെന്നും അത് ഓർക്കുമ്പോൾ സങ്കടവും സന്തോഷവും തോന്നുമെന്നും മൂന്ന് വര്ഷം മാത്രമല്ലേ ഇവാൻ ഇങ്ങനെ ഞങ്ങൾക്ക് ഒപ്പം ഉണ്ടാകു, അത് കഴിഞ്ഞാൽ പ്ലെ സ്കൂളിൽ ഒക്കെ പോകേണ്ടി വരില്ലേ എന്നും മഷൂറാ പറയുന്നു.

Devika Rahul