ഒരു മാസ്ക് മാർഗം കളി; കൊറോണ കാലത്ത് വ്യത്യസ്തമായ മാർഗംകളിയുമായി രാജഗിരി ഹോസ്പിറ്റലിലെ ഡോക്ടർസ്

ക്രൈസ്തവ സമൂഹത്തിൽ ഏറെ ശ്രദ്ധേയമായ കലാരൂപമാണ് മാർഗംകളി. ഈ കൊറോണ കാലത്ത് മാർഗംകളിയിൽ കോവിഡ് എന്ന ആശയം ഉൾപ്പെടുത്തി മാസ്‌ക് കളി എന്ന രൂപത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. രാജഗിരി ഹോസ്പിറ്റലിലെ ഡോക്ടർമാരായ റെന്ന്റ്റ്, രമ്യ, അശോകപുരം വികാരി ഫാദർ ആന്റണി പുതിയപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയതരം മാർഗംകളി വന്നിരിക്കുന്നത്.

സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് അശോകപുരം എന്ന യൂ ട്യൂബ് ചാനലിലൂടെ ഇന്ന് പുറത്തിറങ്ങിയ വിഡിയോ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കോൻസ്പ്റ്റ്, ലിറിക്സ്, ഡയറക്ഷൻ എല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് ഡോക്ടർ രമ്യ റിനെറ്റാണ്. റിനെറ്റ്, ഗിഫ്റ്റി, അരുൺ, അഞ്ചു, ജോയ്‌ലിൻ, അപർണ, വൈഷ്ണവി, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ടോണ്സി അലക്‌സാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ഹേമന്ത് സാജുവാണ്.

 

കടപ്പാട് : ST. SEBASTIAN CHURCH ASOKAPURAM

 

 

Krithika Kannan