ഓര്‍ഡര്‍ സ്വീകരിച്ചില്ല; എന്നാല്‍ താന്‍ സ്വയം ഭക്ഷണം തയ്യാറാക്കാമെന്ന് പറഞ്ഞ് കടയില്‍ അതിക്രമിച്ച് കയറി യുവതി

രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കടയില്‍ കയറി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രശസ്തമായ മക് ഡൊണാള്‍ഡിന്റെ ഡ്രൈവ് ത്രൂ ഔട്ട്ലെറ്റിലാണ് സംഭവം. ഇനി ഓര്‍ഡര്‍…

രസകരമായ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കടയില്‍ കയറി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രശസ്തമായ മക് ഡൊണാള്‍ഡിന്റെ ഡ്രൈവ് ത്രൂ ഔട്ട്ലെറ്റിലാണ് സംഭവം. ഇനി ഓര്‍ഡര്‍ സ്വീകരിക്കില്ലെന്ന് ഔട്ട്ലെറ്റിലെ ജീവനക്കാര്‍ പറഞ്ഞതോടെ യുവതി ദേഷ്യപ്പെട്ടു. തന്റെ ഓര്‍ഡര്‍ എടുക്കില്ലെങ്കില്‍ താന്‍ തന്നെ കയറി ഭക്ഷണം തയാറാക്കാമെന്ന് പറഞ്ഞായിരുന്നു യുവതിയുടെ അതിക്രമം.

ആദ്യം സ്റ്റാഫ് കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് സംഭവം ഗുരുതരമായി. ഔട്ട്ലെറ്റിന്റെ ജനല്‍ വഴി യുവതി അടുക്കളയിലേക്ക് പ്രവേശിച്ചു. ഇതിന് ശേഷം അടുക്കള മുഴുവന്‍ ഓടുന്നത് വീഡിയോയില്‍ കാണാം. ജീവനക്കാര് ബഹളം വച്ചിട്ടും യുവതി പുറത്തിറങ്ങാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ടിക് ടോക്കില്‍ ആദ്യം പ്രത്യക്ഷപ്പെട്ട വീഡിയോ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെട്ടു. യുവതി റസ്റ്റോറന്റിനുള്ളില്‍ കയറാന്‍ ശ്രമിക്കുക മാത്രമല്ല, ഭക്ഷണം സ്വയം പാചകം ചെയ്യാനും ശ്രമിക്കുകയായിരുന്നു.

https://youtu.be/h_mqwbHg9us

ഗ്ലൗസ് ഇല്ലാത്തതിനാല്‍ ജീവനക്കാര്‍ ഓര്‍ഡര്‍ സ്വീകരിക്കാത്തതിനാല്‍ ഔട്ട്ലെറ്റിന്റെ ജനലിലൂടെ അതിക്രമിച്ച് കയറുന്ന സ്ത്രീ എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നിങ്ങളോടൊപ്പം ജോലി ചെയ്യാന്‍ എന്നെ അനുവദിക്കൂ. ഇത് എന്റെ പരിശീലനമാണ്. പരിശീലനത്തിന്റെ ആദ്യ ദിവസമാണ്. ഞാന്‍ യൂണിഫോം ധരിക്കാത്തതിന് നിങ്ങള്‍ ഉത്തരവാദിയല്ലെന്ന് അവര്‍ ജീവനക്കാരോട് പറയുന്നത് കേള്‍ക്കാം. എന്തായാലും രസകരമായ ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.