കമൽ ഹാസൻ സിനിമയെന്നാൽ ലിപ് ടു ലിപ് കിസ് സീൻ ഉണ്ടാകും ; ഷോട്ടിന് ചെന്നപ്പോൾ ഇവിടെയാണ് കിടക്കേണ്ടതെന്ന് പറഞ്ഞു, ഞാൻ കരച്ചിലിന്റെ വക്കിലെത്തി

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയതാരമാണ് മീന. മലയാളി സിനിമാപ്രേമികൾക്കും മീനയെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ താരവുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖത്തിനിടയിൽ…

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയതാരമാണ് മീന. മലയാളി സിനിമാപ്രേമികൾക്കും മീനയെ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ താരവുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ കാര്യങ്ങളാണ്. കമൽ ഹാസനൊപ്പം മീന അഭിനയിച്ച അവ്വെ ഷണ്മുഖി എന്ന ചിത്രത്തിനിടയിലുണ്ടായ ഒരു അനുഭവമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

“അന്നൊക്കെ കമൽ സാറിന്റെ സിനിമയെന്നാൽ ലിപ് ടു ലിപ് കിസ് സീൻ ഉണ്ടാകുമെന്ന ധാരണയുണ്ട്. ഈ സിനിമ കമ്മിറ്റ് ചെയ്തപ്പോൾ പക്ഷെ അതേക്കുറിച്ച് ഞാൻ ചിന്തിച്ചതേ ഇല്ല. രണ്ടാമത്തെ ദിവസം ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ അസിസ്റ്റന്റ് ഡയരക്ടർ കിസിം​ഗ് സീനുണ്ടെന്ന് പറഞ്ഞു. എനിക്ക് ഭയമായി. അയ്യോ, ചുംബനരം​ഗമോ അതേക്കുറിച്ച് ഞാൻ ആലോചിച്ചതേ ഇല്ലല്ലോ, ഇതെങ്ങനെ ചെയ്യും, ഞാൻ കംഫർട്ടബിൾ അല്ല എന്നൊക്കെ ആലോചിച്ച് ടെൻഷനടിച്ചു. എനിക്കീ രം​ഗം പറ്റില്ലെന്ന് സംവിധായകനോട് പറയണമെന്ന് അമ്മയോട് ഞാൻ ആവശ്യപ്പെട്ടു.

അമ്മ പറയാൻ പോകുമ്പോഴേക്കും ഷോട്ട് റെഡിയാണെന്ന് പറഞ്ഞു. ഞാൻ കരച്ചിലിന്റെ വക്കിലെത്തി. എനിക്കും അമ്മയ്ക്കും ഇടയിലെ ഈ സംഭാഷണം സെറ്റിലെ മറ്റാർക്കും അറിയില്ലായിരുന്നു. ഷോട്ടിന് ചെന്നപ്പോൾ ഇവിടെയാണ് കിടക്കേണ്ടതെന്ന് അവർ പറഞ്ഞു. അയ്യോ കിടക്കാനോ എന്ന് ചോദിച്ച് ഞാൻ ടെൻഷനിടിച്ചു. പക്ഷെ യഥാർത്ഥത്തിൽ ചുംബിക്കേണ്ടിയിരുന്നില്ല. അടുത്ത് വന്നാൽ മാത്രം മതിയായിരുന്നു. കമൽ സർ ഇക്കാര്യം പറഞ്ഞപ്പോഴാണ് തനിക്ക് ആശ്വാസമായത്.” എന്നായിരുന്നു മീന അഭിമുഖത്തിനിടയിൽ പറഞ്ഞത്.