ചിത്രത്തിലെ ആ കഥപാത്രവുമായി തീരുന്ന ബന്ധമല്ല സിദ്ധിക്കുമായുള്ളത്! അതിനും അപ്പുറം ആയിരുന്നു, മീന 

മലയാള സിനിമയിലെ ആകെ ഉലച്ച ഒരു മരണ വാർത്ത ആയിരുന്നു സംവിധായകൻ സിദ്ധിഖിന്റെ, ഇപ്പോൾ നടി മീന സിദ്ധിഖിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിദ്ധിഖ് ചിത്രമായ ഫ്രണ്ട്‌സ് എന്ന…

മലയാള സിനിമയിലെ ആകെ ഉലച്ച ഒരു മരണ വാർത്ത ആയിരുന്നു സംവിധായകൻ സിദ്ധിഖിന്റെ, ഇപ്പോൾ നടി മീന സിദ്ധിഖിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സിദ്ധിഖ് ചിത്രമായ ഫ്രണ്ട്‌സ് എന്ന ചിത്രത്തിൽ പദ്മിനി എന്ന കഥപാത്രത്തെയാണ് താൻ അവതരിപ്പിച്ചത്, എന്നാൽ പദ്മിനിയിൽ തുടങ്ങുന്ന ഒരു ബന്ധമല്ല ഞങ്ങളുമായി അദ്ദേഹത്തിനെ അതിനും അപ്പുറം ആയിരുന്നു നടി പറയുന്നു

ഈ ചിത്രം ഇറങ്ങി പത്തു വര്ഷം കഴിഞ്ഞപ്പോൾ ആണ് താൻ വിവാഹജീവിതത്തിലേക്ക് എത്തിയത് അവിടെയും അദ്ദേഹമായിരുന്നു മുഖ്യാതിഥിയായി എത്തിയത്, ശരിക്കും തന്റെ കുടുംബത്തിന്റെ വേറ്റപ്പെട്ടൊരാൾ ആയിരുന്നു. തന്റെ മകൾ നൈനികയെ സിനിമയിൽ എത്തിച്ചതും അദ്ദേഹം ആയിരുന്നു, മലയാളത്തിൽ അദ്ദേഹം സംവിധാനം ചെയ്യ്ത  ഭാസ്കർ ദി റാസ്കൽ എന്ന ചിത്രം തമിഴിൽ മൊഴിമാറ്റം ചെയ്യ്തതിൽ  ബാലതാരമായി നൈനിക ആയിരുന്നു എത്തിയത്.

തന്നെയും,.മകളെയും സംവിധാനം ചെയ്യ്ത ഒരു സംവിധായകൻ അദ്ദേഹം മാത്രമാണ്, എന്നാണ് നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. തന്റെ ഇഷ്ട്ട സംവിധായകൻ തന്നെയായിരുന്നു അദ്ദേഹം മീന പറയുന്നു, ഫ്രണ്ട്‌സ്  എന്ന ചിത്രത്തിൽ പദ്മിനി എന്ന കഥപാത്രം ഒരു തന്റേടി ആണ് അതിന് താൻ യോജിച്ചതെന്ന് അദ്ദേഹമായിരുന്നു പറഞ്ഞത്.