24 വയസ്സുവരെ ഞാൻ ചെയ്ത എല്ലാ കാര്യങ്ങളും വിവാഹശേഷവും തുടരാൻ സമ്മതിക്കണം!

മീനാക്ഷി രവീന്ദ്രൻ എന്ന കൊച്ചു സുന്ദരി മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. മഴുവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന പരുപാടിയിൽ മത്സരിക്കാൻ എത്തിയ ഈ കൊച്ചു സുന്ദരി വളരെപെട്ടെന്നാണ് പ്രേക്ഷക…

Meenakshi about fianc

മീനാക്ഷി രവീന്ദ്രൻ എന്ന കൊച്ചു സുന്ദരി മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ്. മഴുവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന പരുപാടിയിൽ മത്സരിക്കാൻ എത്തിയ ഈ കൊച്ചു സുന്ദരി വളരെപെട്ടെന്നാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മികച്ച പ്രേകടനം മത്സരത്തിൽ കാഴ്ചവെച്ച മീനാക്ഷി പരിപാടിയുടെ സെമി ഫൈനൽ വരെ എത്തപ്പെട്ടു. ആ പരുപാടിയിൽ നിന്ന് പുറത്തായെങ്കിലും മഴവിൽ മനോരമയുടെ തന്നെ ഉടൻ പണം എന്ന പരുപാടിയിൽ അവതാരകയായി എത്തിയതോടെ താരം പ്രേക്ഷകർക്ക് കൂട്ട്താൽ പ്രിയങ്കരിയായി മാറി.

മീനാക്ഷിയും ഡെയ്‌നും ചേർന്ന് അവതരിപ്പിക്കുന്ന പരുപാടി വളരെ പെട്ടന്ന് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ തുടങ്ങി. സ്ക്രീനിലെ ഇവരുടെ കെമിസ്ട്രി തന്നെയാണ് അതിനുള്ള കാരണവും. എന്ത് വിഷയവും നർമ്മം ചേർത്ത് അവതരിപ്പിക്കാൻ കഴിവുള്ള ഇവർ അതി വേഗത്തിൽ ആണ് പരിപാടിയുടെ പ്രശസ്തിയെ ഉയർത്താൻ തുടങ്ങിയത്. ഇതിനോടകം തന്നെ നിരവധി ആരാധകരെയാണ് മീനാക്ഷി സ്വന്തമാക്കിയത്. എന്നാൽ അധികം പേർക്കും മീനാക്ഷിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അത്ര അറിവുണ്ടാകില്ല. ഇപ്പോൾ തന്റെ ജീവിതവും വിശേഷങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് മീനാക്ഷി.  ഭാവി വരനെ കുറിച്ചുള്ള തന്റെ സങ്കൽപ്പങ്ങൾ ആണ് മീനാക്ഷി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

എനിക്ക് നീളം കുറവാണ്. അത് കൊണ്ട് കെട്ടുന്ന ചെറുക്കന് നീളം ഉണ്ടെങ്കിൽ നന്നായിരിക്കും. കാരണം അയാളുടെ നീളം വെച്ച് ഞങ്ങൾ അങ്ങ് അഡ്ജസ്റ്റ് ചെയ്യും. കുറഞ്ഞത് ആറടി എങ്കിലും ഉയരമുള്ള ചെറുക്കനെയാണ് ഇഷ്ട്ടം. നല്ല പക്വതയുള്ള ആളായിരിക്കണം. എന്നാൽ എപ്പോഴും സീരിയസ് ആയി നടക്കണം എന്നല്ല. കാര്യങ്ങളെ അതിന്റേതായ ഗൗരവത്തിൽ കാണാനുള്ള കഴിവ് വേണം, എന്നാൽ ഇപ്പോഴും തമാശകൾ ഒക്കെ പറഞ്ഞു ഒരുപാട് സംസാരിക്കുന്ന ഒരാൾ. മാത്രമല്ല സ്ത്രീകളെ ബഹുമാനിക്കുന്ന, അവർക്ക് അവരുടേതായ സ്ഥാനം നൽകുന്ന ഒരാൾ ആയിരിക്കണം. അല്ലാതെ ഒട്ടും പഴഞ്ചൻ ആകാൻ പാടില്ല.

കള്ളം പറയരുത്. കള്ളം പറയുകയും ചെയ്യുകയും ചെയ്യുന്നത് എനിക്ക് ഇഷ്ട്ടം അല്ല. വ്യക്തിത്വത്തെ ബാധിക്കുന്ന രീതിയിൽ ഉള്ള കള്ളങ്ങൾ പറയുന്ന ഒരാൾ ആകരുത്. ഞാൻ ഫുൾ ഫ്രീഡം നൽകുന്ന ഒരു ഭാര്യ ആയിരിക്കും. അത് കൊണ്ട് തന്നെ വായ് നോക്കുന്നതിൽ ഒന്നും ഒരു കുഴപ്പവും ഇല്ല. സ്വന്തം കാര്യം മാത്രം നോക്കി നടക്കരുത്. നന്നായി പെരുമാറാൻ കഴിയണം. അത് നന്നെയാണ് ഏറ്റവും വലിയ കാര്യം. അദ്ദേഹത്തിന്റെ സ്വാതന്ത്രങ്ങളിൽ ഞാൻ കൈക്കടത്തില്ല. അത് പോലെ തന്നെ എന്റെ സ്വാതന്ത്രത്തിലും കൈകടത്താൻ വരരുത്. എന്റെ പാഷനും അംബീഷനും നേടാന്‍ കൂടെ നിൽക്കുന്ന ഒരാൾ ആയിരിക്കണം. അല്ലാതെ അതൊക്കെ വേണ്ടാന്ന് പറയുന്ന ഒരാളെ പറ്റി സ്വപ്നം കാണാൻ പോലും എനിക്ക് കഴിയില്ല. എന്റെ ഞാൻ എന്റെ 24 വയസ്സ് വരെ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും തുടർന്നും ചെയ്യാൻ അനുവദിക്കുന്ന ഒരാൾ ആയിരിക്കണം.