Film News

ഞാൻ അഭിനയം ഉപേക്ഷിക്കാൻ കാരണമുണ്ട്! യാതാർത്ഥ കാരണം തുറന്നു പറഞ്ഞു നടി ;മീനാക്ഷി

വളരെ കുറച്ചു മലയാള സിനിമകളിൽ അഭിനയിച്ചു പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റിയ നടിയാണ് മീനാക്ഷി,  സിനിമയില്‍ നിന്നും പോയതിനെ പറ്റി പല ഗോസിപ്പുകളും തനിക്കെതിരെ എത്തിയിരുന്നു എന്നാൽ യാതാർത്ഥ കാരണമെന്തന്നു തുറന്നു പറയുകയാണ് നടി ഒരു അഭിമുഖത്തിൽ. അന്ന് വന്ന വാർത്ത അഭിനയം ഉപേക്ഷിച്ചത് വീട്ടുകാര്‍ കാരണമാണെന്നും അതല്ല താൻ പഠിക്കാന്‍ പോയതാണെന്നുമൊക്കെയാണ്. എന്നാൽ അങ്ങനുള്ള ഗോസിപ്പിന്റെ ആവശ്യമില്ല, ഞാൻ ഞാൻ തന്നെയാണ്,

യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്,ഞാന്‍ അഭിനയിക്കാന്‍ പോവുന്നതൊക്കെ ഭര്‍ത്താവിന് ഇഷ്ടമാണ്. എന്നാല്‍ എനിക്ക് ഞാന്‍ തന്നെയാണ് ഒരു നിയന്ത്രണം വെച്ചത്. ഒരേ സമയം കുടുംബവും ബാക്കി കാര്യങ്ങളും മാനേജ് ചെയ്ത് പോകുന്നവരെ ഞാന്‍ ബഹുമാനിക്കുകയാണ്, ഞാന്‍ എന്റെ ആത്മാവും ശരീരവുമൊക്കെ കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങള്‍ ഒത്തിരി യാത്രകള്‍ പോകാറുണ്ട്. ഞാന്‍ അതൊക്കെയാണ് ആസ്വദിക്കാറുള്ളത് നടി പറയുന്നു

ഞാനൊരു വിശ്വാസിയാണ്. എല്ലായിപ്പോഴും ഇന്നര്‍ കോറിലാണ് വിശ്വസിക്കുന്നത്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല. എന്റെ വ്യക്തി ജീവിതം ബഹുമാനിക്കുന്നത് കൊണ്ടാണ് അതിൽ  നിന്നും ഞാൻ വിട്ട് നിന്നത്. എന്നെ കുറിച്ച് ചോദ്യങ്ങള്‍ വന്നതിന് ശേഷം ഞാന്‍ കേരളത്തിലേക്ക് വന്നിരുന്നു. എന്റെ കോളേജിലെ സുഹൃത്തുക്കളെ കാണാനായിട്ടാണ്, എന്നാല്‍ പലരും എന്റെ ഫോട്ടോസ് എടുക്കുകയും , മീനാക്ഷി ഇവിടെ ഉണ്ടെന്ന് കമന്റിടുകയും ചെയ്തു. അഭിനയത്തിലേക്ക് തിരികെ വരാന്‍ യാതൊരു പ്ലാനും ഇല്ലായിരുന്നെങ്കിലും എന്നെ അതിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നത് പോലെയാണ് ഇപ്പോൾ തോന്നുന്നത്. ഞാനിപ്പോള്‍ ഡേറ്റ് കൊടുക്കാന്‍ ഓക്കെയാണ്. സിനിമയിൽ നല്ല അവസരങ്ങള്‍ വരുമോയെന്ന് നോക്കുകയാണ് നടി പറയുന്നു

Suji