Film News

എന്നെ വേറൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത് ആ ചിത്രം! സിനിമയിൽ ലഭിക്കുന്ന അടി,ഇടികൾ ഒരാഴ്ച്ച മാറും, എന്നാൽ ആ സിനിമ എല്ലാ കാലവും കാണും, ടോവിനോ തോമസ്

ഒരുപാട് നല്ല വേഷങ്ങൾ പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത ഒരു നടൻ ആണ് ടോവിനോ തോമസ് ഇപ്പോൾ താരം തന്റെ സിനിമകളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ.. തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ നടത്തിയ ചിത്രമായിരുന്നു ഗപ്പി, തൻറെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു മിന്നൽ മുരളി. മിന്നൽ മുരളി എനിക്കൊരു വിസിബിലിറ്റി തന്ന ഒരു ചിത്രമാണ് ടോവിനോ പറയുന്നു

എന്റെ ഏറ്റവും വലിയ സിനിമയാണ് മിന്നൽ മുരളി, ശരിക്കും പറഞ്ഞാൽ എന്നെ വേറൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച ചിത്രമായിരുന്നു അത്. ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് എത്രയോ ആഗ്രഹിച്ച ഒരു വേഷമായിരുന്നു അതിൽ തനിക്ക് ലഭിച്ചത്. എന്റെ ഏറ്റവും വലിയ ചിത്രം അത് ബഡ്ജറ്റ് കൊണ്ടല്ല പറഞ്ഞത്, എന്റെ കരിയർ മാറ്റിമറിച്ച ചിത്രം, എന്നാൽ എനിക്ക് ഒരുപാട് സ്നേഹം ലഭിക്കാൻ കാരണമായ സിനിമ മായനദി ആയിരുന്നു

കുറെ ആളുകളുടെ പ്രതീകമാണ് മായനദിയിലെ മാത്തൻ, തല്ലുമാലയിൽ ലഭിച്ച അടി ഇടികൾ ഒരാഴ്ചക്കുള്ളിൽ മാഞ്ഞുപോകും എന്നാൽ ആ സിനിമ എല്ലാ കാലവും കാണും, അതുപോലെ എനിക്ക് സാറ്റിഫാക്ഷൻ കിട്ടിയത് ഡിയർ ഫ്രണ്ട് ആയിരുന്നു ടോവിനോ തോമസ് പറയുന്നു

 

Suji