എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം രാജു അങ്കിളിനെ! അതിനൊരു കാരണം ഉണ്ട്, മീനാക്ഷി 

മീനാക്ഷി അനൂപ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷക മനസിൽ എത്തുന്ന ചിത്രം ‘അമർ അക്ബർ ആന്റണി’യിലെ, ആ കൊച്ചു പാത്തുവിനെയാണ്. ഇപ്പോൾ തന്റെ പ്രിയ നടൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, താൻ സിനിമയിൽ എത്തിയപ്പോൾ മുതൽ പൃഥ്വിരാജിനെ ഒരുപാടു ഇഷ്ട്ടം ആണെന്ന് പറയുന്നു എന്നാൽ അമർ അക്ബർ ആന്റണിയിൽ അഭിനയിക്കുമ്പോൾ ആണ് ഒരുപാടു ഇഷ്ട്ടം ഉണ്ടായതെന്നും മീനാക്ഷി പറയുന്നു.

ആ സിനിമയിൽ താൻ ചെറിയ കുട്ടി ആയതുകൊണ്ട് പല രംഗങ്ങളും ചിത്രീകരിക്കുമ്പോൾ താൻ കരയുമായിരുന്നു, എന്നാൽ ആ സമയം എല്ലാം തന്നെ രാജു അങ്കിൾ ആശ്വസിപ്പിക്കുമായിരുന്നു, അതുപോലെ ചിത്രത്തിലെ ക്ളൈമാക്സ് സീൻ ഷൂട്ട് ചെയ്യുമ്പോൾ തനിക്കു വലിയ പേടി ആയിരുന്നു മീനാക്ഷി പറയുന്നു.

ആ രംഗംത്തിൽ ട്രയിനേജ് സെറ്റ് ഒരുക്കിയത് ഞാൻ കണ്ടു എങ്കിലും പലരും എന്നെ പറഞ്ഞു പേടിപ്പിച്ചു, അതിലാണ് വേസ്റ്റ് കൊണ്ട് ഇടുന്നതെന്നും, അതിൽ കൈ വിട്ടാൽ താൻ മുങ്ങി പോകുമെന്നും, അതൊരു വലിയ ഭയമായി മനസിൽ ഉണ്ടായി, അത്കൊണ്ട് ഞാൻ ഷൂട്ട് ചെയ്യുന്ന സമയത്തു ഭയങ്കര കരച്ചിൽ ആയിരുന്നു, എന്നാൽ അത് ചെയുമ്പോൾ രാജു അങ്കിൾ എന്നെ എടുത്തു കൊണ്ട് പറഞ്ഞു അത് ചെളി അല്ല പകരം ആരോറൂട്ട് ബിസ്ക്കറ്റ് പൊടിയും, പിണ്ണാക്കും ആണെന്ന്, പക്ഷെ എന്റെ കരച്ചിൽ കണ്ടു രാജു അങ്കിൾ പറഞ്ഞു ഇന്ന് ഷൂട്ടിങ് നിറുത്തി വെക്കാം എന്ന് അതോടു എനിക്ക് രാജുവേട്ടനോട് ഇഷ്ട്ടം ഒന്നും കൂടി കൂടുക ആയിരുന്നു മീനാക്ഷി പറയുന്നു.