Film News

‘എത്ര വർഷം എഗ്രിമെന്റ്, പണം മതി’; ഭാവിവരനുമൊത്തുള്ള മീരയുടെ ചിത്രം, അധിക്ഷേപ കമന്റുകൾ നിറയുന്നു

റിയാലിറ്റി ഷോ അവതാരകയായി തുടങ്ങി പിന്നീട് മലയാള സിനിമയിലെത്തിയ താരമാണ് മീര നന്ദൻ. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും ഇൻസ്റ്റയിലൂടെ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ വിവാഹിതയാകാൻ പോകുന്ന കാര്യം മീര അറിയിച്ചിരുന്നു. ശ്രീജു ആണ് വരൻ. വിവാഹ നിശ്ചയത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ മീര പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോൾ മീരയുടെ പോസ്റ്റിന് താഴെ അധിക്ഷേപകരമായ കമന്റുകളാണ് നിറയുന്നത്.

എന്റെ മാത്രം എന്ന് ഹാഷ്ടാ​ഗുമായാണ് ശ്രീജുവിന് ഒപ്പമുള്ള ചിത്രം മീര പോസ്റ്റ് ചെയ്തിരുന്നത്. ബോഡി ഷെയ്മിം​ഗ് നടത്തുന്ന രീതിയിലുള്ള കമന്റുകൾ പോസ്റ്റിന് താഴെ വന്നിട്ടുള്ളത്. “ശുപ്പാണ്ടി മോറൻ, നിനക്കിത് വേണമെടീ, എത്ര വർഷം എഗ്രിമെന്റ്, പണം അതുമതി, അവൻ പെട്ടു ഭാവി കണ്ടറിഞ്ഞു കാണാം” തുടങ്ങിയ മോശം കമന്റുകൾക്ക് തക്കതായ മറുപടികളും ചിലർ നൽകുന്നുണ്ട്. മലയാളികളുടെ മനസ് എത്ര വൃത്തികെട്ടതാണെന്ന് കമന്റിലറിയാം, ഒരാളുടെ ശരീരഭാഷ കണ്ട് കളിയാക്കൻ മലയാളിയെ കവിഞ്ഞെ മറ്റാരുമുള്ളൂ തുടങ്ങിയ മറുപടികളാണ് മോശം കമന്റുകൾക്ക് ലഭിക്കുന്നത്.

Gargi