Categories: Film News

ഷോക്ക്ഡ് ആയി പോയി, കാതലിലെ ‘ഓമന’യെ പോലൊരാളാണ് വിളിച്ചത്; അനുഭവം പങ്കവെച്ച് സുധി കോഴിക്കോട്

പ്രമേയം കൊണ്ടും താരങ്ങളുടെ അഭിനയ മികവ് കൊണ്ടും അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് കാതൽ ദ കോർ. ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തിയ മമ്മൂട്ടി ചിത്രത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും മികച്ച അഭിപ്രായം ഒരുപോലെ നേടാൻ കഴിഞ്ഞിരുന്നു.

ചിത്രത്തിൽ ശ്രദ്ധിക്കപ്പെട്ടൊരു വേഷമായിരുന്നു തങ്കൻ. സിനിമ വലിയ ചർച്ചയായതിന് പിന്നാലെ സമൂഹത്തിൽ ഇതേ പ്രശ്നം അനുഭവിച്ച നിരവധി പേർ തന്നെ വിളിച്ചിരുന്നുവെന്ന് സുധി പറഞ്ഞിരുന്നു. വേദനിപ്പിക്കുന്ന അത്തരമൊരു അനുഭവമാണ് സുധി ഇപ്പോൾ പങ്കുവയ്ക്കുന്നത്. കാതലിലെ ഓമനയെ പോലെ അനുഭവം ഉള്ള ഒരാൾ തന്നെ വിളിച്ചതിനെ കുറിച്ചാണ് സുധി പറയുന്നത്. അവരുടെ അനുഭവം കേട്ട് ഞെട്ടി പോയെന്ന് സുധി പറഞ്ഞു.

“കാതലിന് ശേഷം എനിക്ക് ഒത്തിരി പേരുടെ ഫോൺ കോളുകൾ വന്നിരുന്നു. ഇതുവരെയും തന്റെ സ്വത്വം തുറന്നു പറയാത്ത ആളുകൾ വരെ അക്കൂട്ടത്തിൽ ഉണ്ട്. അവര് എന്നോട് മാത്രം പറഞ്ഞതാണ്. ഇന്നലെ അങ്ങനെ ഒരു കോൾ വന്നു. ഞാൻ ഞെട്ടിപ്പോയി. ഓമനയുടെ ക്യാരക്ടറിനെ പോലൊരാൾ വിളിച്ചു. ഷോക്ക്ഡ് ആയി പോയി ഞാൻ. എത്ര ഓമനമാർ ഉണ്ട് എന്നുള്ളതാണ്. ഓമന മാത്രമല്ല, മാത്യുവും തങ്കനും ഓക്കെ ഉണ്ട്. സമൂഹത്തിൽ എന്തെങ്കിലും ഒരു ചലനം ഉണ്ടാക്കാൻ ഈ സിനിമ കൊണ്ട് സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. തൊടാൻ മടിക്കുന്നൊരു കണ്ടൻറ് എടുത്ത് ചെയ്യുക എന്നത്, നാളെ മറ്റുള്ളവർക്കുള്ള ഒരു പ്രചോദനം കൂടിയാണ്. അത്തരത്തിലുള്ള കണ്ടൻറിൽ സിനിമകൾ ചെയ്യാൻ കൂടുതൽ പേർ വരും എന്ന് ഞാൻ വിശ്വസിക്കുന്നു” – സുധി പറഞ്ഞു.

Gargi