താൻ ഇന്നും ഓർമ്മിക്കപ്പെടുന്നതിന്റെ കാരണം ഇത്

മകനുവേണ്ടി മാത്രം ഇപ്പോൾ ജീവിക്കുന്ന താരമാണ് മീര വാസുദേവ്. തുടർച്ചയായി രണ്ടു വിവാഹ ജീവിതങ്ങളും പരാജയം ആയിരുന്നു മീര വാസുദേവിന്റേത്. എന്നാൽ അതിന്റെ കാരണം പലപ്പോഴും പലരും ചോദിച്ചു എങ്കിലും തുറന്ന് പറയാൻ മീര…

മകനുവേണ്ടി മാത്രം ഇപ്പോൾ ജീവിക്കുന്ന താരമാണ് മീര വാസുദേവ്. തുടർച്ചയായി രണ്ടു വിവാഹ ജീവിതങ്ങളും പരാജയം ആയിരുന്നു മീര വാസുദേവിന്റേത്. എന്നാൽ അതിന്റെ കാരണം പലപ്പോഴും പലരും ചോദിച്ചു എങ്കിലും തുറന്ന് പറയാൻ മീര ഒരുക്കം ആയിരുന്നില്ല. ആദ്യ വിവാഹം പരാജയമായതോടെ കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് മീര നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചത്. 2012 ൽ വിവാഹിതർ ആയ ഇരുവരും 2016 ൽ വേർപിരിയുകയായിരുന്നു. കേവലം നാല് വര്ഷം മാത്രമായിരുന്നു ഇരുവരും തമ്മിൽ ഉള്ള ദാമ്പത്യ ബന്ധത്തിന്റെ ആയുസ്. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. മകന്റെ വിശേഷങ്ങൾ എല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്.

മീരയുടേതായി മലയാളികൾ ഇന്നും ഓർക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തന്മാത്ര. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് മീര പറഞ്ഞ വാക്കുകൾ ആണ് പ്രേക്ഷകാരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മീരയുടെ വാക്കുകൾ ഇങ്ങനെ, മോഹൻലാലുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ ഉള്ളത് കൊണ്ട് പല നായികമാരും ഒഴിവാക്കിയ കഥാപാത്രം ആയിരുന്നു തന്മാത്രയിലെ ലേഖയുടേത്. ഈ കാര്യം ബ്ലെസ്സി സാർ തന്നെ പറഞ്ഞിട്ടുള്ളത് ആണ്. ആ കാരണം കൊണ്ടാണ് ഇന്നും തന്നെ ആളുകൾ ഓർക്കുന്നത്. തന്മാത്രയിലേക്കുള്ള അവസരം വന്നപ്പോൾ തന്നെ ഇങ്ങനെ ഒരു രംഗത്തെ കുറിച്ച് എന്നോട് ബ്ലെസ്സി സാർ പറഞ്ഞിരുന്നു.

അന്ന് ഞാൻ വെച്ച കണ്ടീഷൻ ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ സിനിമയുമായി വളരെ അടുത്ത് നിൽക്കുന്ന ആളുകൾ മാത്രമേ അവിടെ ഉണ്ടാകാവു എന്നാണ്. അത് ബ്ലെസ്സി സാർ സമ്മതിക്കുകയും ചെയ്തു. ആ രംഗം ഒരു കാരണവശാലും ഒഴുവാക്കാൻ പറ്റുന്നതാണെന്ന് തനിക്കും തോന്നിയിട്ടില്ല എന്നും അത് കൊണ്ടാണ് ആ രംഗം ചെയ്യാൻ ഞാൻ സമ്മതിച്ചത് എന്നും മീര പറഞ്ഞു. മാത്രവുമല്ല, മോഹൻലാലുമായുള്ള ആ രംഗങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് തന്നെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത് എന്നും അല്ലായിരുന്നെങ്കിൽ ഇത് പോലെ ഇത്ര വലിയ സ്വീകാര്യത ഒന്നും ആ കഥാപാത്രത്തിന് ആളുകളുടെ ഇടയിൽ ഉണ്ടാകില്ലായിരുന്നു എന്നും മീര പറഞ്ഞു.