എന്നും എന്റേത്… ചീരുവിന്റെയും റായാന്റെയും പേരുകള്‍ കൈയ്യില്‍ ടാറ്റു ചെയ്ത് മേഘ്‌ന

മലയാളത്തിന്റെ പ്രിയ താരമാണ് മേഘ്‌ന രാജ്. അപ്രതീക്ഷിതമായിട്ടാണ് മേഘ്‌നയെയും കുഞ്ഞിനെയും തനിച്ചാക്കി പ്രിയതമന്‍ ചീരു വിടപറഞ്ഞത്. മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരിക്കെയാണ് ചീരുവിന്റെ വിയോഗം. കുഞ്ഞെത്തിയ ശേഷം അവന്റെ കളിചിരികളോടെയാണ് മേഘ്‌ന സന്തോഷങ്ങളിലേക്ക് മടങ്ങിയെത്തിയത്.

മകന്റെ ഓരോ ഘട്ടത്തിലെയും വളര്‍ച്ചയും അവന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും താരം പങ്കുവക്കാറുണ്ട്. ഇപ്പോള്‍ മേഘ്‌ന അഭിനയത്തിലും തിരിച്ചെത്തിയിട്ടുണ്ട്. മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. 2019 ഏപ്രില്‍ 29, മെയ് 2 തീയതികളിലായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചീരു വിട പറഞ്ഞത്.

ചീരുവിനെപ്പോലെ ഒരാള്‍ ഇനി ജീവിതത്തില്‍ ഉണ്ടാകില്ല എന്ന് മേഘ്‌ന അടുത്തിടെ ഓര്‍മ്മ പങ്കുവച്ച് പറഞ്ഞിരുന്നു. ‘നീയും ഞാനും… നിന്നെപ്പോലെ ഒരാള്‍ ഉണ്ടായിട്ടില്ല. നിന്നെപ്പോലെ ആരുമുണ്ടാകില്ല… ചീരു നീ.. ഒരേയൊരു ചീരു.. നിന്നെ സ്‌നേഹിക്കുന്നു’ എന്നാണ് മേഘ്‌ന ചീരുവിനെ കുറിച്ച് എഴുതിയത്.

ഇപ്പോഴിതാ, ചിരുവിന്റെയും മകന്റെയും പേരുകള്‍ കയ്യില്‍ ടാറ്റൂ ചെയ്തും തന്റെ ഇഷ്ടം വെളിപ്പെടുത്തിയിരിക്കുകയാണ് മേഘ്ന. തന്റെ ഇടതുകൈയ്യിലാണ് ‘ചീരു’ എന്നും ‘രായന്‍’ എന്നും മേഘ്‌ന ടാറ്റൂ ചെയ്തിരിക്കുന്നത്. ‘മൈ ഫോറെവര്‍’ എന്ന അടിക്കുറിപ്പോടെ മേഘ്ന തന്നെയാണ് പ്രിയതമന്റെയും കുഞ്ഞിന്റെയും പേര് ടാറ്റൂ ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

Anu B