എം പി മാർ പോലും ചെയ്യാത്ത കാര്യമാണ് അദ്ദേഹം ചെയ്യുന്നത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സുരേഷ് ഗോപി. നിരവധി  ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. നല്ല ഒരു നടനെന്നതിനേക്കാൾ ഉപരി നല്ല ഒരു മനുഷ്യ സ്നേഹി കൂടിയാണ് സുരേഷ് ഗോപി. നിരവധി നല്ല പ്രവർത്തികൾ ആണ് സുരേഷ് ഗോപി എന്ന നടൻ പലർക്കും ചെയ്തിട്ടുള്ളത്. പലപ്പോഴും നടന്റെ പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുമുണ്ട്. എന്നാൽ താരത്തിന് വിമർശകരും കുറവല്ല. പലപ്പോഴും താരത്തിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിട്ടുള്ളത്. അത് സുരേഷ് ഗോപി എന്ന മനുഷ്യനെ അല്ല, മറിച്ച് സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ ആണ് പലരും വിമർശിക്കുന്നത്. ഇപ്പോഴിതാ മേജർ രവി സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

സുരേഷ് ഗോപിയെ ഞാൻ അറിയുന്നിടത്തോളം അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്. ഞാൻ ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ അല്ല, മറിച്ച് അദ്ദേഹത്തിനിലെ മനുഷ്യനെ ആണ് ആരാധിക്കുന്നത്. സുരേഷ് ഗോപി എന്ന നടൻ ഒരു പക്ഷെ ബാർഗെയിൻ ചെയ്തു സിനിമയ്ക്ക് പ്രതിഭലം വാങ്ങിച്ചേക്കാം. എന്നാൽ അയാൾ ആ പണം അത് പോലെ കൊണ്ട് മറ്റുള്ളവർക്ക് ചിലവാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ജനങ്ങൾ വോട്ട് ചെയ്തു വിജയിപ്പിച്ച ഒരു എം പി മാരും അങ്ങനെ സ്വന്തം പണത്തിൽ നിന്ന് എടുത്ത് ജനങ്ങൾക്ക് വേണ്ടി ചിലവഴിക്കാറില്ല. എന്തിനാണ് ഇങ്ങനെ ആളുകൾ അറിയാതെ ഇതൊക്കെ ചെയ്യുന്നത് എന്ന് ഞാൻ പോലും അദ്ദേഹത്തിനോട് ചോദിച്ചിട്ടുണ്ട്.

അപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്താൽ മതി, അല്ലാതെ മറ്റുള്ളവരെ എന്തിനാണ് അറിയിക്കുന്നത് എന്നാണ്. സർക്കാർ ഫണ്ടിൽ നിന്നൊക്കെ എടുത്ത് ജനങ്ങൾക്ക് വേണ്ടി നല്ല കാര്യം ചെയ്യുന്ന രാഷ്ട്രീയക്കാർ ഒരു പക്ഷെ കാണും. എന്നാൽ സ്വന്തം ശമ്പളത്തിൽ നിന്ന് എടുത്ത് ജനങ്ങൾക്ക് വേണ്ടി ചിലവാക്കുന്ന രാഷ്ട്രീയക്കാർ അദ്ദേഹം അല്ലാതെ ഞാൻ വേറാരെയും കണ്ടിട്ടില്ല. സുരേഷ് ഗോപി കൂടുതൽ പ്രതിഫലം വാങ്ങിച്ചു എന്നൊക്കെ സിനിമയിൽ ആളുകൾ പറഞ്ഞേക്കാം. എന്നാൽ ആ പണം അദ്ദേഹം ബാർഗെയിൻ ചെയ്തു വാങ്ങിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്. അത് പോലെയുള്ള രാഷ്ട്രീയകരെയാണ് നമ്മൾക്ക് വേണ്ടത് എന്നുമാണ് മേജർ രവി പറയുന്നത്.