Film News

മുകേഷിൽ നിന്നും ഉണ്ടായ  ഒരു പുരുഷാധ്യപത്യമാണോ  വിവാഹമോചനത്തിനു കാരണം! മറുപടിയുമായി മേതിൽ ദേവിക

നടനും, കൊല്ലം എം എൽ യുമായ മുകേഷിന്റെ രണ്ടാം ഭാര്യ യാണ് നർത്തകിയും നടിയുമായ മേതിൽ ദേവിക, താരം ആദ്യ വിവാഹിതയാണ് അതിൽ ഒരു മകനും താരത്തിനുണ്ട്, ഇപ്പോൾ ജീവിതത്തിലെ രണ്ടു ഡിവോഴ്സിനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. മുകേഷുമായുള്ള രണ്ടാം വിവാഹം വേണ്ടാന്നു ഒരിക്കലും തോന്നിയിട്ടില്ല, തന്റെ ജീവിതത്തിൽ നടന്നതെല്ലാം നല്ലതിനാണെന്ന് മാത്രമേ തോന്നിയിട്ടുള്ളു ,വഴക്ക് ഉണ്ടാക്കിണ്ടിടത്തെ അത് ചെയ്യാനറിയാമെന്നും  ശാന്തത എല്ലായിടത്തും എപ്പോഴും കാണിക്കേണ്ടതില്ല എന്നും താനത്ര പാവമേയല്ലയെന്നും നടി പറയുന്നു

വളരെ പുരുഷാധിപത്യപരവും സാഡിസ്റ്റിക്കുമായ സമീപനമാണ് മുകേഷിൽ നിന്നുണ്ടായതെന്ന അറിയാൻ കഴിഞ്ഞു. അത് സത്യമാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മൗനമായിരുന്നു മേതിൽ ദേവികയുടെ മറുപടി,ചോദ്യം കേട്ട് കുറച്ച് നിമിഷം നിശബ്ദയായിരുന്ന ദേവിക ചിരിച്ചുകൊണ്ട്ആണ് മറുപടി നൽകിയതു. ശേഷം താൻ നോ എന്ന് പറഞ്ഞാൽ അതിൽ സത്യമില്ല. യെസ് എന്ന് പറഞ്ഞാൽ അതൊക്കെ നമ്മൾ നിൽക്കുന്നത് പോലെയിരിക്കുമെന്നും ദേവിക പറയുന്നു, തന്റെ ആദ്യത്തെ വിവാഹ ബന്ധത്തെക്കുറിച്ചും ദേവിക പറയുന്നു,രാജീവ് നായർആണ് തന്റെ ആദ്യ ഭർത്താവ്


ആൾക്കാർ വിചാരിക്കുന്നത് എഴുത്തുകാരൻ രാജീവ് നായരാണ് തന്റെ മുൻ ഭർത്താവെന്നാണ്. എന്നാൽ അദ്ദേഹമല്ലെന്ന് മേതിൽ ദേവിക വ്യക്തമാക്കി. അദ്ദേഹം വേറെ പ്രൊഫഷനാണ് സോഷ്യൽ മീഡിയയിലേ ഉള്ള ആളല്ല. തമ്മിൽ പിരിയുമ്പോൾ പോലും ഐക്യം ഉണ്ടാകണമെന്നും കുട്ടിയുടെ കാര്യത്തിൽ അങ്ങനെയൊന്നും തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എന്നും മകൻ ദേവാം​ഗ് ഇപ്പോൾ ബാം​ഗ്ലൂരിൽ പഠിക്കുകയാണ്,രാജീവുമായി 2004 ൽ വേർപിരിയുകയായിരുന്നു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ്  മുകേഷിനെ വിവാഹം ചെയ്യുന്നത്. 2013 ൽ വിവാഹിതരായ ഇവർ 2021 ൽ വേർപിരിഞ്ഞു

Suji