Categories: Film News

ഗ്ലാമർ മേക്കോവറിൽ ശ്രീലക്ഷ്മി സതീഷ്! നടിയുടെ ഫോട്ടോ കണ്ടു താൻ ഞെട്ടിയെന്ന് രാം ഗോപാൽ വർമ്മ

ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ  വൈറൽ ആയ താരമാണ് ശ്രീലക്ഷ്മി സതീഷ്, ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയുടെ പുതിയ ചിത്രത്തിൽ നായിക ആകുകയാണ് താരം, ഇപ്പോൾ ശ്രീലക്ഷ്മിയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, ഗ്ലാമർ മേക്കോവറിലാണ് നടി ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, കൂടാതെ ഈ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള രാം ഗോപാൽ വർമയുടെ ട്വീറ്റ് ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നതും, പുതിയ സിനിമക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് ശ്രീലക്ഷ്മി ഇങ്ങനൊരു മേക്കോവറിൽ എത്തുന്നത്

രാം ഗോപാൽ വർമ്മയുടെ പേർസണൽ ഫോട്ടോ ഗ്രാഫറായ യശ്വന്ദ് ഗൗഡ് ആണ് ശ്രീലക്ഷ്മിയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്, രാം ഗോപാൽ വർമയുടെ ട്വീറ്റ് ഇങ്ങനെ യശ്വന്ത് നിങ്ങൾ എടുത്ത ആരാദ്യ ദേവിയുടെ മേക്കോവർ കണ്ടു ഞാൻ ഷോക്ക് ആയി പോയി, ഇൻസ്റ്റാ റീലിലൂടെ ആർജീവി കണ്ടെത്തിയ കേരള പെൺകുട്ടിയാണ് ശ്രീലക്ഷ്മി സതീഷ് എന്ന ആരാദ്യ ദേവി അവരെയാണ് നിങ്ങൾ ഈ ഗ്ലാമർ മേക്കോവറിൽ കാണുന്നത്, ഇപ്പോൾ അവർ ഞങ്ങളോടൊപ്പം സാരി എന്ന എന്ന സിനിമയുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞു

സിനിമയുടെ പ്രൊഡക്ഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്, ആരാധ്യയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് രാംഗോപാൽ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്, ഫോട്ടോഗ്രാഫറായ ആഘോഷ്  വൈഷ്ണവ്   സംവിധാനം ചെയ്യുന്ന സാരി എന്ന ചിത്രത്തിലാണ് ശ്രീലക്ഷ്മി എന്ന ആരാധ്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രാംഗോപാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു, അതുപോലെ ശ്രീലക്ഷ്മി സതീഷ് എന്ന പേര് മാറ്റി നടി ഇപ്പോൾ ആരാധ്യ ദേവി എന്ന പേരിൽഇനിയും അറിയപ്പെടുമെന്നും രാംഗോപാൽ വർമ്മ അറിയിച്ചു

 

Suji