‘അണലി’ വെബ് സീരീസുമായി മിഥുന്‍ മാനുവല്‍ തോമസ്!! സംപ്രേക്ഷണം ഹോട്ട്സ്റ്റാറില്‍

ജയറാമും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ഹിറ്റ് ചിത്രം അബ്രഹാം ഓസ്ലറിന് ശേഷം വെബ് സീരീസുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് എത്തുന്നു. അണലി എന്നാണ് വെബ് സീരീസിന്റെ പേര്. ഹോട്ട്സ്റ്റാര്‍ ആണ് സീരിസ് അവതരിപ്പിക്കുന്നത്. വെബ്…

ജയറാമും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ഹിറ്റ് ചിത്രം അബ്രഹാം ഓസ്ലറിന് ശേഷം വെബ് സീരീസുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് എത്തുന്നു. അണലി എന്നാണ് വെബ് സീരീസിന്റെ പേര്. ഹോട്ട്സ്റ്റാര്‍ ആണ് സീരിസ് അവതരിപ്പിക്കുന്നത്. വെബ് സീരീസില്‍ ലിയോണ ലിഷോയിയും നിഖില വിമലുമാണ് പ്രധാന കഥപാത്രങ്ങളായി എത്തുന്നത്.

ഏഷ്യവില്ലെ സ്റ്റുഡിയോസിന്റെ ബാനറിലാണ് വെബ് സീരീസ് എത്തുന്നത്. വെബ് സീരീസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മിഥുനും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് വെബ് സീരീസിന്റെ രചന നിര്‍വഹിക്കുന്നത്. അണലി ഒരു ത്രില്ലര്‍ പരമ്പയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്ലര്‍ ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയത്. മാര്‍ച്ച് 20നാണ് ചിത്രം ഒടിടിയലെത്തുന്നത്. ബോക്‌സ്ഓഫീസില്‍ ഏകദേശം 50 കോടിയോളം ഓസ്ലര്‍ നേടിയിരുന്നു. 2024ലെ ആദ്യ ബോക്‌സോഫാസ് ഹിറ്റ് ചിത്രമാണ്.

ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ അവതരിപ്പിച്ച ആദ്യ വെബ് സീരീസാണ് കേരള ക്രൈം ഫയല്‍സ്: ഷിജു, പാറയില്‍ വീട്, നീണ്ടകര. സീരിസിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 പേരില്‍ അഹമ്മദ് കബീറാണ് സീരീസ് ഒരുക്കുന്നത്. ആദ്യ ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

തുടര്‍ന്ന് മലയാളത്തില്‍ നിരവധി വെബ് സീരീസുകള്‍ ഹോട്ട്സ്റ്റാര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് വെബ് സീരീസുകളാണ് ഇതുവരെ ഹോട്ട്സ്റ്റാര്‍ സംപ്രേഷണം ചെയ്തിട്ടുള്ളൂ. മാസ്റ്റര്‍ പീസ്,
പേരില്ലൂര്‍ പ്രീമിയര്‍ ലീഗും മാത്രമാണ് റിലീസായിട്ടുള്ളത്.