Current Affairs

ഒടുവില്‍ വാവ സുരേഷ് അതിന് സമ്മതിച്ചു…!!

കേരളക്കരയെ ആകെ ഞെട്ടിച്ച് കൊണ്ടായിരുന്നു പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോള്‍ ആരോഗ്യനില വീണ്ടെടുത്തിരിക്കുകയാണ് അദ്ദേഹം. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. ഇനിയെങ്കിലും പാമ്പുപിടിത്തത്തിന് ഇറങ്ങുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കണം എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ വാവ സുരേഷിനോട് ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ രണ്ട് അഭ്യര്‍ത്ഥനകള്‍ വാവ സുരേഷ് അംഗീകരിച്ചിരിക്കുകയാണ്.

മന്ത്രി വിഎന്‍ വാസവന്റെ നിര്‍ദേശപ്രകാരമുള്ള രണ്ട് ആവശ്യങ്ങളും നിര്‍ദേശങ്ങളും ആണ് വാവ ഇനി ചെയ്യാം എന്ന് ഉറപ്പ് നല്‍കിയിരിക്കുന്നത്. മന്ത്രിയെ കണ്ടു സംസാരിക്കണമെന്ന വാവ സുരേഷിന്റെ ആഗ്രഹപ്രകാരമാണു വാസവന്‍ ആശുപത്രിയിലെത്തിയത്. ഇരുവരുമൊത്തുള്ള സംഭാഷണത്തിനൊടുവിലാണ് വാവ ഈ കാര്യങ്ങള്‍ക്ക് സമ്മതം മൂളിയത്. മന്തി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പ്രസക്ത ഭാഗം വായിക്കാം… ”ഇനി കുറച്ചു കാലം വിശ്രമിക്കണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഞാന്‍ അറിയിച്ചു.

അതുപോലെ വേണ്ട മുന്‍ കരുതലെടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാനെന്ന കാര്യവും ഓര്‍മിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണമെന്നു പറഞ്ഞപ്പോള്‍, ആളുകള്‍ വിളിക്കുമ്പോള്‍ എനിക്കു പോകാതിരിക്കാന്‍ പറ്റില്ല സാര്‍,

ഒരു ഫോണ്‍ വിളി കാസര്‍കോട്ടുനിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും, ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല എന്ന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി.”അതുപറ്റില്ല, ഇനി കുറച്ചുകാലം നല്ല വിശ്രമം വേണം, ആവശ്യത്തിന് ഉറക്കം കിട്ടണം, അതൊക്കെ ശ്രദ്ധിക്കണമെന്നു പറഞ്ഞാണു മുറിയില്‍നിന്ന് മടങ്ങിയതെന്നും മന്ത്രി കുറിച്ചു.

 

Recent Posts

മദ്യത്തിനോടും സിഗരറ്റിനോടും അടിമപ്പെട്ട ജീവിതം!!! രക്ഷപ്പെടുത്തി ജീവിതം തന്നത് ഭാര്യ- രജനികാന്ത്

ഇന്ത്യന്‍ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത ഇതിഹാസ താരമാണ് രജനികാന്ത്. തലൈവയായുള്ള സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്നത് ഭാര്യ…

28 mins ago

കോളേജ് കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഡാന്‍സ് കളിച്ചും രജീഷ വിജയന്‍- വീഡിയോ

ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്‌സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…

1 hour ago

‘തങ്കം എന്ന സിനിമ കണ്ടപ്പോഴും ഏറ്റവും ഇറിറ്റേറ്റ് ചെയ്ത അഭിനയം അപര്‍ണയുടേതായിരുന്നു’

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…

2 hours ago