സിനിമയുടെ സന്തോഷത്തിനിടയിൽ ഇത് ആവശ്യമില്ലാത്ത വിവാദമായിപ്പോയി മിഥുൻ രമേശ്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ തന്നയാണ് സിനിമ നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന നടൻ…

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഉണ്ണി മുകുന്ദൻ തന്നയാണ് സിനിമ നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്ന നടൻ ബാലയുടെ ആരോപണത്തിൽ പ്രതികരിച്ച് നടനും അവതാരകനുനായ മിഥുൻ രമേശ്.

ഇതൊരു ആവശ്യമില്ലാത്ത വിവാദമായി പോയി എന്നാണ് മിഥുൻ രമേശ് പറഞ്ഞിരിക്കുന്നത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളം സംഭവത്തിൽ പ്രതികരിച്ച് കൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റായാണ് മിഥുൻ രമേശ് പ്രതികരണവുമായി എത്തിയത്. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് അതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പ്രതിഫലം നൽകിയില്ല എന്നായിരുന്നു ബാലയുടെ ആരോപണം.

മിഥുൻ രമേശിന്റെ കമന്റ് ഇങ്ങനെയായിരുന്നു ‘നമ്മളെല്ലാരും ഒന്നിച്ചു ഒരു നല്ല സിനിമ വന്നതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ഇത് ഒരു ആവശ്യമില്ലാത്ത വിവാദമായി പോയി’ എന്നാണ് കമന്റ്.അതേ സമയം സംവിധായകൻ അനൂപ് പന്തളത്തിനും പ്രതിഫലം നല്കിയില്ല എന്നായിരുന്നു മറ്റൊരു ആരോപണം.തനിക്ക് കൃത്യമായി പ്രതിഫലം ലഭിച്ചുവെന്നും മറ്റു ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി തന്നെയാണ് അറിവെന്നും അനൂപ് പന്തളം എഫ്ബി പോസ്റ്റിൽ കുറിച്ചു