‘ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ…’; മിയയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീ‍ഡിയയിൽ തരം​ഗമായി നടി മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.. വെളള ബനിയനും ജീൻസും ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി ഇൻസ്റ്റയിൽ പങ്കുവെച്ചത്. “ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഇടയ്ക്കിടെ…

സോഷ്യൽ മീ‍ഡിയയിൽ തരം​ഗമായി നടി മിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ.. വെളള ബനിയനും ജീൻസും ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് നടി ഇൻസ്റ്റയിൽ പങ്കുവെച്ചത്. “ഞാൻ മറ്റൊരു രാജ്യത്ത് ആയിരിക്കുമ്പോൾ വൈഫൈ ഉണ്ടോ എന്നറിയാൻ ഇടയ്ക്കിടെ ഫോൺ പരിശോധിക്കാറുണ്ട്.. ഇത് ഞാൻ മാത്രമാണോ അതോ എല്ലാവരും ചെയ്യാറുണ്ടോ? എന്നാണ് ചിത്രങ്ങൾക്കൊപ്പം മിയ കുറിച്ചത്. അച്ചായത്തി കുട്ടി അടിപൊളിയായിട്ടുണ്ട്, അമ്മയായ ശേഷം കൂടുതൽ ചെറുപ്പമായല്ലോ എന്നൊക്കെയാണ് ചിത്രങ്ങൾക്ക് വരുന്ന കമന്റുകൾ.

ഫെബ്രുവരിയിൽ തിയറ്ററുകളിലെത്തിയ ‘പ്രണയ വിലാസ’മാണ് മിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ഏക മലയാള ചിത്രം. അതും അതിഥി വേഷത്തിലാണ് അഭിനയിച്ചത്. കഴിഞ്ഞ വർഷവും നടി മലയാള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല. വിക്രം നായകനായെത്തിയ കോബ്രയാണ് 2022ൽ മിയ അഭിനയിച്ച ഒരേയൊരു സിനിമ. ഈ വർഷം ദ് റോഡ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.