എന്റെയും ലാലേട്ടന്റെയും ഹാപ്പി ആയ സെറ്റ് ആയ്യിരുന്നു, എന്നാൽ ഞങ്ങൾക്കിടയിൽ ഒരു നിർഭാഗ്യം ഉണ്ട് ലാൽജോസ്!!

ലാൽ ജോസും,മോഹൻലാലും ഒന്നിച്ചു ചേർന്ന ഒരു ചിത്രം ആയിരുന്നു വെളിപാടിന്റെ പുസ്തകം,എന്നാൽ ഇപ്പോൾ മോഹൻലാലിനെ കുറിച്ച് ലാൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ഒരിക്കൽ ലാലേട്ടനോട് ചോദിച്ചു ഒരു മുതിർന്ന…

ലാൽ ജോസും,മോഹൻലാലും ഒന്നിച്ചു ചേർന്ന ഒരു ചിത്രം ആയിരുന്നു വെളിപാടിന്റെ പുസ്തകം,എന്നാൽ ഇപ്പോൾ മോഹൻലാലിനെ കുറിച്ച് ലാൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ ഒരിക്കൽ ലാലേട്ടനോട് ചോദിച്ചു ഒരു മുതിർന്ന നായകന്റെ വേഷം ഉണ്ട് അത് ചെയ്യാമോ എന്ന്, എന്നാൽ അദ്ദേഹം അത് വിസമ്മതിച്ചു. എന്നാൽ പിന്നീട് ബ്രോ ഡാഡിയിൽ അദ്ദേഹം പൃഥ്വിരാജിന്റെ അപ്പനായി അഭിനയിച്ചു ലാൽ ജോസ് പറയുന്നു.

ലാലേട്ടനും, എനിക്കുമിടയിൽ എന്തോ നിർഭാഗ്യം ഉണ്ട്, അത് ഇന്നും തുടർന്ന് പോകുന്നുണ്ടോ യെന്നൊരു സംശയം ഉണ്ട് ലാൽ പറയുന്നു, എന്നാൽ ഞങ്ങൾ സുഹൃത്തുക്കൾ ആണ് സിനിമയിൽ, അദ്ദേഹത്തിന്റെ വിഷ്ണുലോകം, ഉള്ളടക്കം എന്നി ചിത്രങ്ങളിലെല്ലാം ഞാൻ വർക്ക് ചെയ്യ്തിട്ടുണ്ട്, ഞങ്ങളുടെ ഹാപ്പി ആയ സെറ്റ് ആയിരുന്നു അത് ലാൽ ജോസ് പറയുന്നു.

ഞങ്ങൾ തമ്മിൽ ഒരു സിനിമ ചെയ്യാൻ 18  വർഷങ്ങൾ വേണ്ടി വന്നു, പല സിനിമകൾ ഞങ്ങൾ തമ്മിൽ ചെയ്യാൻ നോക്കിയിരുന്നു എന്നാൽ ഒന്നും നടന്നില്ല, കസിൻസ് എന്ന ചിത്രത്തിലും ഞാൻ അദ്ദേഹത്തിന് ഒരു വേഷം നോക്കിയിരുന്നു എന്നാൽ അതും നടന്നില്ല. എന്തോ നിർഭാഗ്യം കൊണ്ട് ഓരോ സിനിമകൾ ഞങ്ങൾക്ക് ചെയ്യാൻ കഴിയാതെ വന്നപ്പോയി. പക്ഷെ അപ്രതീഷിതമായി വന്നു ചേർന്ന് ഒരു ചിത്രം ആയിരുന്നു വെളിപാടിന്റെ പുസ്തകം ലാൽ ജോസ് പറയുന്നു.