ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും തിയ്യേറ്ററിലേക്ക്!!

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ തിയ്യേറ്ററിലേക്ക്. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ടൊവിനോയുടെ…

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ തിയ്യേറ്ററിലേക്ക്. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

ടൊവിനോയ്ക്ക് പിറന്നാള്‍ ആശംസയറിയിച്ച് ചിത്രത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്ററും എത്തിയിട്ടുണ്ട്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ടൊവിനോ എത്തുന്നത്. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ഥ് ആനന്ദ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തെന്നിന്ത്യന്‍ സെന്‍സേഷന്‍ സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ടൊവിനോയ്ക്ക് ആശംസകളറിയിച്ച് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയ മാഷപ്പ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ വൈറലായി മാറി.