Film News

‘താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതുമെന്നും ഇതിന് മുമ്പിൽ ഒന്നുമല്ല’; പൃഥ്വിയെ പ്രശംസിച്ച് മോഹൻലാൽ

ആടുജീവിതം സിനിമയ്ക്കായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് മോഹൻലാൽ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് പൃഥ്വിരാജിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ട്രാൻസ്ഫോർമേഷനെ കുറിച്ച് താരം വാചാലനായത്. പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ ബ്ലെസിയുടെ തന്നെ തന്മാത്രയിൽ താൻ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതുമെന്നും ഒരു കഷ്ടപ്പാടായി തനിക്ക് തോന്നിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു.

”പൃഥ്വി ചെയ്തത് വെച്ച് നോക്കുമ്പോൾ നഗ്നനായി അഭിനയിച്ചതും തലകുത്തി നിന്നതും ഒന്നും ഒരു കഷ്ടപ്പാടായി എനിക്ക് തോന്നിയിട്ടില്ല. എന്നെ തലകുത്തി നിർത്തിച്ചു എന്നല്ലേ ഉള്ളൂ. ഈ പടത്തിൽ ചെയ്യിച്ചത് എനിക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ഇനി അടുത്ത സിനിമയിൽ എന്നെക്കൊണ്ട് ഇതിലും വലുത് ചെയ്യിക്കാനായിരിക്കും ബ്ലെസി പ്ലാൻ ചെയ്യുന്നത്. എല്ലാവരും പറയുന്നത് ബ്ലെസി ഒരു സിനിമക്ക് വേണ്ടി ഓരോരുത്തരോടും ക്രൂരമായി പെരുമാറുമെന്ന്. പക്ഷേ അത് ഒരിക്കലും ക്രൂരതയല്ല. ഒരു സംവിധായകൻ അയാളുടെ മനസിൽ ആഗ്രഹിക്കുന്നത് സ്‌ക്രീനിൽ മാക്‌സിമം പെർഫക്ഷനോടെ എത്തിക്കാൻ എടുക്കുന്ന എഫർട്ടുകളാണ് അതൊക്കെ. അയാൾ നമ്മളോടല്ലാതെ വേറെ ആരോടാണ് അങ്ങനെയൊക്കെ ചെയ്യാന് പറയുന്നത്” – മോ​ഹൻലാൽ പറഞ്ഞു.

Ajay Soni