Film News

‘പകർന്നാടിയതിന് ശേഷം 4 ഭാഷകളിലായി 4 തവണ അതിലേക്ക് വീണ്ടും പോവുക’; വിസ്മയം തീർത്ത് പൃഥ്വിരാജ്

ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയോടെ മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച പെർഫോമൻസ് ആടുജീവിതത്തിൽ കാണാമെന്ന് പുറത്ത് വന്ന കുറച്ച് സീനുകളിൽ നിന്ന് തന്നെ വ്യക്തമായിട്ടുണ്ട്. ആടുജീവിതം നോവൽ ഒരു സിനിമയായി എടുക്കുമ്പോൾ ഒരുപാട് വെല്ലുവിളികളാണ് ടീം നേരിട്ടത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. മലയാളത്തിൽ മാത്രമല്ല, എല്ലാ ഭാഷകളിലും സ്വന്തം കഥാപാത്രത്തിന് ശബ്ദം നൽകുന്നത് പൃഥ്വിരാജ് തന്നെയാണെന്നുള്ളതാണ് ശ്രദ്ധേയം. ആടുജീവിതം ബ്ലെസി ചിത്രീകരിച്ചിരിക്കുന്നത് ലൈവ് സൗണ്ടിലാണ്. അതിനാൽത്തന്നെ മലയാളത്തിൽ പൃഥ്വിരാജിന് ഡബ്ബ് ചെയ്യേണ്ടിവന്നിട്ടില്ല.

മറ്റ് നാലാ ഭാഷാ പതിപ്പുകൾക്കും പൃഥ്വി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. “ഈ കഥാപാത്രത്തിൻറെ മുഴുവൻ യാത്രയും ഒറ്റത്തവണ പകർന്നാടിയതിന് ശേഷം നാല് ഭാഷകളിലായി നാല് തവണ അതിലേക്ക് വീണ്ടും പോവുക! ഇതിഹാസം!”, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. മാർച്ച് 28 നാണ് ചിത്രം ആ​ഗോള തലത്തിൽ റിലീസ് ചെയ്യുക.

Ajay Soni