മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ഉടൻ  ഏക്താ കപൂറുമായി കൂടിക്കാഴ്ച നടത്തി

മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്റ്റാണ് ഋഷഭ.200 കോടി ബജറ്റില്‍ ഒരുങ്ങുമെന്ന് അറിയിച്ച ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ കിഷോര്‍ ആണ്. അച്ഛൻ മകൻ റിലേഷൻഷിപ്പിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ തെലുങ്കിലെ ഒരു പ്രമുഖ താരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രം 2024ൽ തിയേറ്ററുകളിലെത്തും.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്തെത്തിയത്. എന്നാല്‍ സിനിമാപ്രേമികള്‍ക്ക് ഏറെ ആകാംക്ഷ പകര്‍ന്ന ഈ പ്രോജക്റ്റ് സംബന്ധിച്ച അധികം അപ്ഡേറ്റുകള്‍ പുറത്തു വന്നിരുന്നില്ല.

ഇപ്പോഴിതാ ഋഷഭ സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂറും ചിത്രത്തിന്‍റെ നിര്‍മ്മാണ പങ്കാളി ആയിരിക്കും എന്നതാണ് അത്. മുംബൈയില്‍ യാഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍ വച്ച് ഏക്തയും മോഹന്‍ലാലും കൂടിക്കാഴ്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയിലെ വൈആര്‍എഫ് സ്റ്റുഡിയോസ് ഓഫീസിലേക്ക് വാഹനത്തില്‍ എത്തുന്ന മോഹന്‍ലാലിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഏക്ത കപൂറിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ആണ്.

മുംബൈയില്‍ യാഷ് രാജ് ഫിലിംസിന്‍റെ ഓഫീസില്‍ വച്ച് ഏക്തയും മോഹന്‍ലാലുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നു നേരത്തെ തന്നെ റിപ്പോര്‍റ്റുകൾ ഉണ്ടായിരുന്നു. ഏക്ത കപൂറിന്‍റെ ബാലാജി ടെലിഫിലിംസ് കൂടാതെ എവിഎസ് സ്റ്റുഡിയോസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകള്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുക.പ്രധാനമായും തെലുങ്കിലും തമിഴിലുമായി നിര്‍മ്മിക്കപ്പെടുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.