Categories: Film News

യാത്രകൾക്ക് ഇടവേള നൽകി അച്ഛനൊപ്പം പാചക പരീക്ഷണങ്ങളുമായി പ്രണവ്!

തന്റെ യാത്രകൾക്ക് ഇടവേള കൊടുത്ത് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മലയാളികളിടെ പ്രിയതാരം പ്രണവ് മോഹൻലാൽ. അച്ഛൻ മോഹൻലാലിനൊപ്പം പാചക പരീക്ഷണത്തിൽ പ്രണവും ഒപ്പം കൂടുന്ന ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത് രണ്ട് ചിത്രങ്ങളാണ്. ഒന്ന് പാചകം ചെയ്യുന്നതും അടുത്തത് ഭക്ഷണം കഴിക്കാനിരിക്കുന്ന ചിത്രവും.

മുടി പറ്റെ വെട്ടിയുള്ള ഹെയർ സ്‌റ്റൈലിലാണ് പ്രണവ് മോഹൻലാൽ ചിത്രങ്ങളിലുള്ളത്.എന്നാൽ താരത്തിന്റെ പുതിയ ലുക്ക് കൊള്ളാം എന്നാണ് ആരാധകർ പറയുന്നത്.തന്റെ സിനിമാ തിരക്കുകൾ എല്ലാം മാറ്റിവെച്ച് പ്രണവ് കുറച്ചു നാളുകളായി യാത്രയിലായിരുന്നു.അടുത്തിടെ തന്‌റെ യാത്രകളുടെ ഓരു റീൽസ് വീഡിയോ താരം ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്തിരുന്നു.ലക്ഷക്കണക്കിന് പേരാണ് ആ വീഡിയോ കണ്ടത്.

പ്രണവ് യൂറോപ്യൻ യാത്രയിലാണ് വിനീത് ശ്രീനിവാസനും അടുത്തിടെ പറഞ്ഞിരുന്നു.പ്രണവ് യൂറോപ്പിലാണ്. 800 മൈൽസ് കാൽനടയായൊക്കെ യാത്ര ചെയ്യുകയാണ് എന്നായിരുന്നു വിനീത് ശ്രീനിവാസൻ പറഞ്ഞത്. വിനീതിന്റെ ‘ഹൃദയം’എന്ന ചിത്രത്തിലാണ് പ്രണവ് മോഹൻലാൽ ഒടുവിൽ അഭിനയിച്ചത്. കല്യാണി പ്രിയദർശനും ദർശന രജേന്ദ്രനുമായിരുന്നു സിനിമയിലെ നായികമാർ. ചിത്രം വൻ വിജയമായിരുന്നു

Aiswarya Aishu