മോഹൻലാൽ ചിത്രം ‘വൃഷഭ’ ; റിലീസ് തീയതി അറിയാം ദസറ ദിനത്തിൽ

മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് ഒരുപിടി മികച്ച ചിത്രങ്ങളാണ്. ഇക്കൂട്ടത്തിൽ മോഹൻലാലിന്റെ പാൻ- ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’.നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം റോഷൻ മേക്കയും പ്രധാന വേഷത്തിൽ എത്തുന്നു. സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരാണ് ചിത്രത്തിലെ നായികമാർ.മൈസൂരിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയാക്കിയത്. പുലിമുരുകൻ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് ശേഷം മോഹൻലാലും പീറ്റർ ഹെയ്നും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകത കൂടി വൃഷഭയ്ക്കുണ്ട്.  ബാഹുബലി, പുലിമുരുഗൻ, ശിവാജി, ഗജിനി, എന്തിരൻ, പുഷ്‌പ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ആക്ഷൻ സംവിധായകനായിരുന്നു പീറ്റർ ഹെയ്ൻ. ഇപ്പോഴിതാ വൃഷഭയ്ക്ക് വേണ്ടി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സ്വീകൻസുകളിൽ ഒന്ന് ഇരുവരും നടത്തിയതായി നന്ദ കിഷോർ പറയുന്നു. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ചും സംഘട്ടനത്തെ പറ്റിയും സംവിധായകൻ പറയുന്ന കാര്യങ്ങൾ ഏതൊരു മോഹൻലാൽ ആരാധകനെയും ആവേശം കൊള്ളിക്കുന്നവയാണ്. മൈസൂരിൽ സമാപിച്ച ആദ്യ ഷെഡ്യൂളിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ട്.ഞങ്ങളുടെ ടൈറ്റ് ഷൂട്ടിംഗ് ഷെഡ്യൂളിന്റെ ദൈനംദിന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്ത എന്റെ മുഴുവൻ പ്രൊഡക്ഷൻ ടീമിനും നന്ദി പറയുന്നു. പ്രധാന അഭിനേതാക്കളായ മോഹൻലാൽ, റോഷൻ, ഷാനയ, ശ്രീകാന്ത്, രാഗിണി  എന്നിവർ തിരക്കേറിയ സമയപരിധികൾ നിറവേറ്റാൻ രാപ്പകലില്ലാതെ പ്രയത്നിച്ചു.പുലിമുരുകന് ശേഷം മോഹൻലാൽ സാറും പീറ്റർ ഹെയ്നും വീണ്ടുമൊന്നിക്കുന്നതാണ് ഹൈലൈറ്റ്.വൃഷഭയ്ക്കായി ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ സീക്വൻസുകളിൽ ഒന്ന് ഇരുവരും സാധ്യമാക്കുകയും ചെയ്‌തുവെന്ന് സംവിധായകൻ നന്ദ കിഷോർ പറയുന്നു.

2023 ജൂലൈ 22ന് ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ മോഹൻലാൽ, റോഷൻ മേക്ക, സഹ്‌റ എസ് ഖാൻ, ഷാനയ കപൂർ എന്നിവരുടെ രംഗങ്ങളാണ് ചിത്രീകരിച്ചത്.ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി നിക്ക് തുർലോ എത്തിയതിന് ശേഷം ആക്ഷൻ സംവിധായകനായി പീറ്റർ ഹെയ്ൻ കൂടി എത്തുന്നതോടെ ചിത്രം വലിയ സ്കെയിലിലേക്ക് നീങ്ങുകയാണ്. അതേസമയം, വൃഷഭയുടെ രണ്ടാം ഷെഡ്യൂളിന് മുംബൈയിൽ ഇന്നലെ തുടക്കമായി. ഒക്ടോബർ – നവംബർ മാസങ്ങളിലായി രണ്ടാം ഷെഡ്യുൾ പൂർത്തിയാക്കും. ദസറ നാളിൽ ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിടും. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 2024ൽ 4500ഓളം സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തുമാണ് നിലവിലെ റിപ്പോർട്ട്. 2023 ജൂലൈ 22ന് മൈസൂരിൽ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചിരുന്നു.