Categories: Film News

‘ക്ഷേത്ര നടക്കല്‍ പൂജിച്ചു നാരങ്ങയുടച്ചു’! മോഹന്‍ലാലിന്റെ ആഡംബര കാരവാന്റെ വിസ്മയ കാഴ്ച കാണാം

അടുത്തിടെയാണ് താരവിസ്മയം മോഹന്‍ലാല്‍ പുതിയ അത്യാഢംബര കാരവാന്‍ സ്വന്തമാക്കിയത്. പുതിയ കാരവാന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള ആഡംബര കാരവാനാണ് മോഹന്‍ലാലിനായി നിര്‍മിച്ചത്. താരത്തിന്റെ ഇഷ്ടനമ്പറായ 2255ലാണ് കാരവന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ഡിസൈനിങ്ങും മിനുക്കുപണികളുമെല്ലാം പൂര്‍ത്തിയാക്കി താരത്തിന്റെ കാരവാന്‍ നിരത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ചിത്രങ്ങളിലൂടെ മാത്രം കണ്ട ഈ അത്യാഡംബര കാരവാനെ ആരാധകര്‍ക്ക് മുഴുവനായും കാണാന്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്.

എക്സ്റ്റീരിയറിലെ സൗന്ദര്യത്തിനൊപ്പം ഇന്റീരിയറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ റൂമിന് സമാനമായ സംവിധാനങ്ങളും ഒരുക്കിയാണ് താരത്തിന് വേണ്ടിയുള്ള കാരവാന്‍ ഒരുങ്ങിയിട്ടുള്ളത്. വാഹനത്തിനുള്ളില്‍ ഒരുക്കിയിട്ടുള്ള ലിവിങ്ങ് റൂമിന്റെയും മേക്കപ്പ് ഏരിയയുടെയുമൊക്കെ വീഡിയോയില്‍ കാണാം.

മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്ന് വരുന്ന എല്‍.ഇ.ഡി. ടീവിയും
കൗതുകകാഴ്ചയാണ്. തുകലില്‍ പൊതിഞ്ഞിട്ടുള്ള ആഡംബര സോഫ സെറ്റി, ഫ്രിഡ്ജ്, വാഷ് റൂം, തുടങ്ങിയ സംവിധാനങ്ങളും അകത്തുണ്ട്. ലിവിങ്ങ് റൂമിന്റെ റൂഫ് പ്രത്യേകം ലൈറ്റുകളും മറ്റും നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം താരം നേരിട്ടെത്തിയാണ് കാരവാന്‍ സ്വീകരിച്ചത്. അതിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മോഹന്‍ലാലിന്റെ കാരവാന്‍ ഡിസൈന്‍ ചെയ്ത ബിജു മാര്‍ക്കോസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്.

കേരളത്തിലെ സ്‌പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ പ്രശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെ പുതിയ കാരവാന്‍ ഒരുക്കിയിരിക്കുന്നത്. എറണാകുളം ആര്‍.ടി.ഒയ്ക്കു കീഴിലാണ് താരത്തിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ബ്രൗണ്‍ നിറത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനത്തിന് ഗ്രാഫിക്സ് സ്റ്റിക്കറുകള്‍
കൂടുതല്‍ അഴകേകുന്നു. ആഢംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിന് അകത്തുള്ളത്. കിടപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനില്‍ ഒരുക്കിയിട്ടുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍. എന്തായാലും അത്യാഡംബര വാഹനം കണ്ട സന്തോഷവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.

Anu B